കൊറോണ( കോവിഡ് 19) ജാഗ്രത നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ടൂറിസ്റ്റ് ടാക്‌സി ഡ്രൈവര്‍മാര്‍ ജാഗ്രത പുലര്‍ത്തണം.
1. വിനോദ സഞ്ചാരികള്‍, യാത്രക്കാര്‍ എന്നിവര്‍ എവിടെ നിന്നാണ് വരുന്നതെന്ന് വിവരശേഖരണം നടത്തുക
2. വൈറസ് ബാധിത പ്രദേശങ്ങളില്‍ നിന്ന് എത്തിയ സഞ്ചാരകളുമായി ബന്ധപ്പെടുമ്പോള്‍ മുന്‍കരിതലുകള്‍ സ്വീകരിക്കുക.
3. ഹസ്തദാനം കഴിവതും ഒഴിവാക്കുക
4. തുമ്മുമ്പോഴും ചുമക്കുമ്പോഴും തുവാലകൊണ്ട് മുഖം മറയ്ക്കുക
5. മാസ്‌കുകള്‍ ധരിക്കുക, ഉപയോഗ ശേഷം മാസ്‌കുകള്‍ ശാസ്തീയമായി സംസ്‌കരിക്കുക
6. യാത്രവേളകളില്‍ എ.സി ഒഴിവാക്കുകയും വിന്‍ഡോകള്‍ തുറന്നിട്ട് വായു സഞ്ചാരം ഉറപ്പുവരുത്തുകയും ചെയ്യുക
7. സോപ്പും വെളളവും ഉപയോഗിച്ച് കൈകള്‍ ഇടയ്ക്കിടെ കഴുകുക
8. യാത്രക്കാരുമായി സമ്പര്‍ക്കം പുലര്‍ത്തുമ്പോള്‍ ഒരു മീറ്റര്‍ അകലം പാലിക്കുക
9. കൊറോണ ലക്ഷണങ്ങളായ പനി, ചുമ ശ്വാസതടസ്സം എന്നിവയുളള യാത്രക്കാര്‍ ഉണ്ടാക്കുന്ന പക്ഷം യാത്രക്ക് ശേഷം വാഹനത്തില്‍ ഉള്‍വശം ബ്ലീച്ച് സൊല്യൂഷന്‍, ഫിനോള്‍ ഉപയോഗിച്ച് മുക്കി തുടക്കുക.
10. സംശയനിവാരണത്തിന് ആരോഗ്യവകുപ്പിന്റെ ഹെല്‍പ്പ് ലൈന്‍ നമ്പറായ 1056 (ദിശ) ലേക്ക് വിളിക്കണം.
0 Comments