കൊറോണ വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായി ആരോഗ്യവകുപ്പിന്റെ ക്വാറന്റൈന്‍ നിര്‍ദ്ദേശം ലംഘിച്ച നാല് പേരെ ബുധനാഴ്ച്ച അറസ്റ്റ് ചെയ്തു. വിദേശത്തുനിന്നെത്തിയ മുട്ടില്‍ സ്വദേശികളായ രണ്ട് പേരെയും അമ്പലവയല്‍,പുല്‍പ്പള്ളി സ്വദേശികളായ ഒരോരുത്തരെയുമാണ് അറസ്റ്റ് ചെയ്തത്. ഇവരെ പിന്നീട് സ്വന്തം ജാമ്യത്തില്‍ വിട്ടു. നിര്‍ദ്ദേശങ്ങള്‍ പാലിക്കാത്തവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ജില്ലാ പോലീസ് മേധാവി അറിയിച്ചു.
0 Comments