ad

Ticker

6/recent/ticker-posts

കൊവിഡ് 19; മരണമടഞ്ഞ പ്രവാസികളുടെ കുടുംബങ്ങള്‍ക്ക് ആവശ്യമായ സാമ്പത്തിക സഹായം നൽകണം - പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ

കോട്ടക്കൽ:കൊവിഡ് 19 മഹാമാരി കാരണം മരണമടഞ്ഞ പ്രവാസികളുടെ കുടുംബങ്ങള്‍ക്ക് ആവശ്യമായ സാമ്പത്തിക സഹായം  നൽകണമെന്ന്  പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച് എം.എൽ.എ മുഖ്യ മന്ത്രിക്ക് കത്ത് നൽകുകയും ചെയ്തു.
കൊവിഡ് 19 രോഗം പിടിപ്പെട്ട് നിരവധി ഇന്ത്യക്കാര്‍ വിവിധ രാജ്യങ്ങളില്‍     മരണപ്പെട്ടിരിക്കുകയാണ്. സ്വന്തം കുടുംബാംഗങ്ങള്‍ക്കുപോലും   ഒരു നോക്കു കാണുവാന്‍ കഴിയാതെ മൃതദേഹങ്ങള്‍ അവിടെതന്നെ സംസ്കരിക്കുകയാണ് ചെയ്യുന്നത്. 
     ഇന്ത്യന്‍ സമ്പദ്ഘടനയില്‍ മുഖ്യപങ്ക് വഹിക്കുന്ന പ്രവാസികളുടെ ഇപ്പോഴത്തെ അവസ്ഥ വളരെ ദയനീയമാണ്. ആയതിനാല്‍  കൊവിഡ് മഹാമാരി മൂലം മരണമടഞ്ഞ ഇവരുടെ കുടുംബങ്ങള്‍ക്ക് ആവശ്യമായ സാമ്പത്തിക സഹായം    ലഭ്യമാക്കുന്നതിനുവേണ്ട നടപടികള്‍ സ്വീകരിക്കമെന്ന് എം.എൽ.എ കത്തിൽ ആവശ്യപ്പെട്ടു.

Post a Comment

0 Comments