SSLC, പ്ലസ് ടു പരീക്ഷകൾ നടക്കുന്ന മാറാക്കര വി.വി.എം ഹയർ സെക്കന്ററി സ്കൂളിലേക്ക് മാസ്കുകൾ, ഗ്ലൗസുകൾ, സാനിറ്റൈസറുകൾ എന്നിവ നൽകി മാറാക്കര മണ്ഡലം യൂത്ത് കോൺഗ്രസ് കമ്മിറ്റി.. കോവിഡ് 19 പശ്ചാത്തലത്തിൽ പരീക്ഷയെഴുതുന്ന വിദ്യാർത്ഥികൾക്ക് ആരോഗ്യ സുരക്ഷ ഒരുക്കുന്നതിന്റെ ഭാഗമായി സ്കൂൾ മാനേജ്മെന്റ് ഒരുക്കുന്ന പ്രവർത്തനങ്ങൾക്ക് പിന്തുണ നൽകി കൊണ്ടാണ് യൂത്ത് കോൺഗ്രസിന്റെ ഈ പ്രവർത്തനം.യൂത്ത് കെയറിന്റെ ഭാഗമായി നടത്തപ്പെട്ട പരിപാടി യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി ഉമറലി കരേക്കാട് ഹയർ സെക്കണ്ടറി സ്കൂൾ പ്രിൻസിപ്പാൾ റഷീദ് മാസ്റ്റർക്ക് കൈമാറി ഉദ്ഘാടനം നിർവഹിച്ചു..ഹൈസ്കൂൾ എച്ച്. എം ഇൻചാർജ് കേശവൻ മാസ്റ്റർ, യൂത്ത് കോൺഗ്രസ് നേതാക്കളായ ജാസിർ പതിയിൽ, ഫാസിൽ മൂർക്കത്ത്, മനാഫ് AC നിരപ്പ് എന്നിവർ സംബന്ധിച്ചു.
0 Comments