ad

Ticker

6/recent/ticker-posts

മുഖ്യമന്ത്രിയുടെ പതിവ് വാർത്താസമ്മേളനം ഇന്നില്ല

മുഖ്യമന്ത്രി പിണറായി വിജയന്റെ പതിവ് വാർത്താസമ്മേളനം  ഇന്ന് ഉണ്ടായിരിക്കില്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. ഇടയ്ക്ക് ഏതാനും ദിവസം മുഖ്യമന്ത്രി വാർത്താസമ്മേളനം നടത്തിയിരുന്നില്ല. ഇതേ തുടർന്ന് മുഖ്യമന്ത്രി കൊവിഡുമായി ബന്ധപ്പെട്ട വാർത്താസമ്മേളനം അവസാനിപ്പിക്കുന്നതായി വാർത്തകൾ പ്രചരിച്ചിരുന്നു.
ഒരാഴ്ചയ്ക്ക് ശേഷം ഇക്കഴിഞ്ഞ വ്യാഴാഴ്ചയാണ് വാർത്താസമ്മേളനം നടത്തിയത്. വാർത്താസമ്മേളനം മുടങ്ങിയതുമായി ബന്ധപ്പെട്ട് മാധ്യമപ്രവർത്തകർ ചോദ്യം ഉന്നയിക്കുകയും ചെയ്തു.വാർത്താസമ്മേളനം ആവശ്യഘട്ടങ്ങളിൽ ഉണ്ടാകുമെന്നായിരുന്നു മുഖ്യമന്ത്രി അതിന് നൽകിയ മറുപടി. 

Post a Comment

0 Comments