ad

Ticker

6/recent/ticker-posts

കോലിയുടെ പോരാട്ടം വിഫലമായി; ഓസീസിന് 12 റണ്‍സ് ജയം

 


ഓസ്‌ട്രേലിയയ്‌ക്കെതിരായ മൂന്നാം ട്വന്റി 20 മത്സരത്തില്‍ ഇന്ത്യയ്ക്ക് 12 റണ്‍സിന്റെ തോല്‍വി. 187 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഇന്ത്യയ്ക്ക് നിശ്ചിത ഓവറില്‍ എഴുവിക്കറ്റ് നഷ്ടത്തില്‍ 174 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ. 85 റണ്‍സെടുത്ത നായകന്‍ കോലി മാത്രമാണ് ഇന്ത്യയ്ക്ക് വേണ്ടി മികച്ച പ്രകടനം പുറത്തെടുത്തത്. ആദ്യം ബാറ്റ് ചെയ്ത ഓസ്‌ട്രേലിയ മാത്യു വെയ്ഡിന്റെയും മാക്‌സവെല്ലിന്റെയും ബാറ്റിങ് കരുത്തിലാണ് 186 റണ്‍സെടുത്തത്. തോറ്റെങ്കിലും ആദ്യ രണ്ടുമത്സരങ്ങളും ജയിച്ച ഇന്ത്യ നേരത്തേ പരമ്പര സ്വന്തമാക്കിയിരുന്നു. 

Post a Comment

0 Comments