ad

Ticker

6/recent/ticker-posts

മൂന്നാം ഏകദിനം: 5 വിക്കറ്റ് നഷ്ടം,ഇന്ത്യ പതറുന്നു

image credit:icc

 ഓസ്ട്രേലിയൻ പര്യടനത്തിലെ മൂന്നാം ഏകദിനത്തിൽ ഇന്ത്യ പതറുന്നു. ടീം ഇലവനിൽ നാല് മാറ്റങ്ങളുമായി ഇറങ്ങിയെങ്കിലും കളിയിൽ കാര്യമായ ഇതുവരെ ഉണ്ടായിട്ടില്ല. പ്രമുഖ പേസർമാർക്കെല്ലാം വിശ്രമം അനുവദിച്ചിറങ്ങിയ ഓസ്ട്രേലിയയുടെ ബൗളിംഗ് കരുത്തിൻ്റെ കരുത്തിന് ഒട്ടും ചോർച്ചയുണ്ടായിട്ടില്ല എന്നാണ് മത്സരത്തിൽ ഇതുവരെ വെളിവായത്. ഗില്ലിനെ ഓപ്പൺ ചെയ്യിപ്പിച്ചെങ്കിലും ആദ്യ വിക്കറ്റിൽ 26 റൺസ് മാത്രമാണ് ഇന്ത്യക്ക് നേടാനായത്. 

ഒടുവിൽ വിവരം ലഭിക്കുമ്പോൾ ഇന്ത്യ 33  ഓവറിൽ 5  വിക്കറ്റ് നഷ്ടത്തിൽ 155 റൺസ് എന്ന നിലയിലാണ്. ജഡേജ  (1 ), ഹർദ്ദിക് പാണ്ഡ്യ (12) എന്നിവരാണ് ക്രീസിൽ.

Post a Comment

0 Comments