സിഡ്നി:ആവേശം അവസാന ഓവറോളം കൂട്ടിനെത്തിയ ട്വന്റി20 പോരാട്ടത്തിൽ ഓസീസിനെ വീഴ്ത്തി ഇന്ത്യ. ഇരു ടീമുകളും ഒപ്പത്തിനൊപ്പം പൊരുതിയ മത്സരത്തിൽ 6 വിക്കറ്റിനാണ് ഇന്ത്യൻ ജയം. ഓസ്ട്രേലിയ ഉയർത്തിയ 195 റൺസിന്റെ വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യ, 19.4 ഓവറിൽ ലക്ഷ്യത്തിലെത്തി. അവസാന ഓവറിൽ വിജയത്തിലേക്ക് 14 റൺസ് വേണ്ടിയിരിക്കെ ഇരട്ട സിക്സറുമായി ഹാർദിക് പാണ്ഡ്യയാണ് ഇന്ത്യയ്ക്ക് ആവേശജയം സമ്മാനിച്ചത്. പാണ്ഡ്യ 22 പന്തിൽ മൂന്നു ഫോറും രണ്ടു സിക്സും സഹിതം 42 റണ്‍സുമായി പുറത്താകാതെ നിന്നു. ശ്രേയസ് അയ്യർ അഞ്ച് പന്തിൽ ഓരോ സിക്സും ഫോറും സഹിതം 12 റൺസുമായി ഹാർദിക്കിന് കൂട്ടുനിന്നു. കാൻബറയിൽ നടന്ന ഒന്നാം ട്വന്റി20യും ജയിച്ച ഇന്ത്യ പരമ്പര സ്വന്തമാക്കി. ഏകദിന പരമ്പരയിൽ തോൽപ്പിച്ച ഓസീസിനോട് ഇന്ത്യയുടെ മധുര പ്രതികാരം. ഹാർദിക് പാണ്ഡ്യയാണ് കളിയിലെ കേമൻ.


0 Comments