മലപ്പുറം: പെരിന്തൽമണ്ണ ദൃശ്യ കൊലക്കേസ് പ്രതി വിനീഷ് ജയിലിൽ ആത്മഹത്യക്ക് ശ്രമിച്ചു. സബ് ജയിലിൽ റിമാൻഡിലായിരുന്ന പ്രതി കൊതുകുതിരി കഴിച്ചാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ആശുപത്രിയിലെത്തിച്ച വിനീഷിന്റെ ആരോഗ്യസ്ഥിതി തൃപ്തികരമെന്ന് പൊലീസ് അറിയിച്ചു.
വിനീഷിനെ ഇന്ന് വീണ്ടും കസ്റ്റഡിയിൽ വാങ്ങി കട കത്തിച്ച സംഭവത്തിൽ തെളിവെടുപ്പ് നടത്താനിരിക്കെയാണ് സംഭവം. ഈ മാസം പതിനേഴിനാണ് ദൃശ്യ കൊല്ലപ്പെട്ടത്. പ്രണയം നിരസിച്ചതിന്റെ പേരിലായിരുന്നു കൊലപാതകം.


0 Comments