തിരൂർ: സ്ത്രീ ശാക്തീകരണ വിഷയത്തിൽ ഭാരതീയാർ യൂനിവേഴ്സിറ്റിൽ നിന്ന് ഡോക്ടറേറ്റ് നേടിയ തിരൂർ സ്വദേശി ഡോക്ടർ ഫബിത ഇബ്രാഹീംനെ എപിജെ ട്രസ്റ്റ് ആദരിച്ചു..
ആദരവ് സമ്മേളനം അഡ്വക്കറ്റ് എൻ ഷംസുദ്ദീൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. ഡോ. ഫബിതയുടെ നേട്ടം സമൂഹത്തിന് മാതൃകയാണെന്ന് അദ്ദേഹം പറഞ്ഞു.
തിരൂർ നഗരസഭാ ചെയർ പേഴ്സൺ എപി നസീമ അധ്യക്ഷത വഹിച്ചു. കുറുക്കോളി മുയ്തീൻ എംഎൽഎ, മുൻ മന്ത്രി കെ കുട്ടി അഹമ്മത് കുട്ടി, അഡ്വ. കെപി മറിയുമ്മ, അഡ്വ. എംകെ മൂസക്കുട്ടി, യാസർ പൊട്ടച്ചോല, ഹക്കീം പഴയന്നൂർ, കെപിഒ റഹ് മത്തുല്ല, കെകെ റസാക്ക് ഹാജി, ഷറീന ഷെറിൻ,ട്രസ്റ്റ് പ്രസിഡണ്ട് കെ ഷരീഫ, ഡോ. മീനാ മേനോൻ, കുറ്റിയിൽ സുശീല, അഡ്വ. സിന്ധു, മുംതാസ് ടീച്ചർ, നാജിറ അറഷഫ്, സുപ്രിയ ടീച്ചർ, വാഹിദ്, എന്നിവർ സംസാരിച്ചു.




0 Comments