നിയമം ലംഘിച്ച് മുഴുവൻ വ്യാപാരികളും ഒറ്റക്കെട്ടായി നിന്ന് കടകൾ തുറന്നാൽ പോലീസ് എത്ര പേരെ അറസ്റ്റ് ചെയ്യാൻ സാധിക്കും എന്ന് വ്യാപാരികൾ ചിന്തിക്കണം.
തല തിരിഞ്ഞ പിണറായി സർക്കാർ നയങ്ങളോട് ഇങ്ങനെ പ്രതികരിച്ചിട്ടേ കാര്യമൊള്ളൂ. മുഴുവൻ കടകളും കൂടുതൽ സമയം തുറന്നിട്ട് പട്ടണങ്ങളിൽ ആൾ തിരക്ക് കുറഞ്ഞാൽ കോവിഡ് താനേ കുറയും എന്ന് സർക്കാർ ഇനിയും മനസ്സിലാക്കതെ പോയാൽ കേരളം കാണാൻ പോകുന്നത് മഹാദുരന്തമായിരിക്കും.
പ്രസിഡന്റ് കെഎം ഖലീൽ, ജനറൽ സെക്രട്ടറി നാസർ തയ്യിൽ, ഭാരവാഹികളായ സമീർ ഇരണിയൻ, സലാം കെവി, അമീർ പരവക്കൽ, സഹീർ കക്കിടി, മുനവ്വർ ആലിൻചുവട്, സജാസ് പുതുക്കിടി, സുനീർ വലിയപറമ്പ് നേതൃത്വം നൽകി.


0 Comments