കേരള കർണ്ണാടക അതിർത്തി ചുര പാതയായ മാക്കൂട്ടം ചുരം അന്തർസംസ്ഥാന പാതയിൽ കർണാടക സർക്കാറിൻ്റെ സ്ലീപ്പർ കോച്ച് ബസ് അപകടത്തിൽപ്പെട്ട് ഡ്രൈവർക്ക് ദാരുണാന്ത്യം. പതിനഞ്ചോളം യാത്രികർക്ക് പരിക്കേറ്റു. കർണ്ണാടക ഗുണ്ടൽപേട്ട് ചാമരാജ് നഗർ സ്വദേശി സ്വാമി (42 ) ആണ് മരിച്ചത്.
പുലർച്ചെ 4 മണിയോടെ ബംഗളൂരുവിൽ നിന്നും കണ്ണൂരിലേക്ക് വരികയായിരുന്ന ബസാണ് മാക്കൂട്ടം ചുരത്തിൽ മെതിയടി പാറ ഹനുമാൻ ക്ഷേത്രത്തിന് സമീപം അപകടത്തിൽപ്പെട്ടത്. ചുരം ഇറങ്ങുന്നതിനിടെ നിയന്ത്രണം വിട്ട് ബസ് റോഡരികിലെ കൂറ്റൻ മരത്തിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ബസിന്റെ മുൻഭാഗം പൂർണമായും തകർന്നു. മരത്തിൽ ഇടിച്ചു നിന്നതിനാലാണ് ബസ് കൊല്ലിയിലേക്ക് മറിയാതിരുന്നതെന്ന് യാത്രക്കാർ പറഞ്ഞു.. ഇടിയുടെ ആഘാതത്തിൽ ബസ്സിന്റെ മുൻഭാഗം പൂർണ്ണമായും തകർന്നു ഡ്രൈവർ ഇതിനിടയിൽ കുടുങ്ങുകയും ചെയ്തു. മൊബൈൽ റേഞ്ചോ വെളിച്ചമോ ഇല്ലാത്തിടത്ത് ഉണ്ടായ അപകടം ഇതുവഴി എത്തിയ മറ്റു വാഹനങ്ങളിൽ ഉള്ളവരാണ് പുറം ലോകത്തെ അറിയിച്ചത്. ഇവരും ഇരിട്ടിയിൽ നിന്നും വീരാജ്പേട്ടയിൽ നിന്നും എത്തിയ അഗ്നിശമന സേനാംഗങ്ങൾ സംയുക്തമായ് മണിക്കൂറുകൾ നീണ്ട പരിശ്രമത്തിൽ ഡ്രൈവറെ പുറത്തെടുത്ത് വീരാജ്പേട്ട ആശുപത്രിയിൽ എത്തിച്ചത്. പരിക്കേറ്റ പതിനഞ്ചോളം പേരെ ഇരിട്ടയിലെയും കണ്ണൂരിലെയും ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ആരുടേയും പരിക്ക് ഗുരുതരമല്ല എന്നാണ് അറിയുന്നത്. ഇരു സംസ്ഥാനങ്ങളിലെയും കോവിഡ് വ്യാപനത്തേ തുടർന്ന് അടച്ചിട്ട അന്തർദേശീയ പാത യിലൂടെശേഷം ഇതുവഴി ബസ്സുകൾ ഓട്ടം തുടങ്ങിയിട്ട് ഒരാഴ്ച ആകുന്നതേ ഉള്ളൂ.
ഈ വഴി കൂടാതെ കുട്ട തോൽപ്പെട്ടി മാനന്തവാടിയിലെത്തുന്ന വയനാട് പാതയാണ് മറ്റൊരു പാതയുള്ളത്...
മഹറൂഫ് പനമരം
മലയാളം ടെലിവിഷൻ



0 Comments