ad

Ticker

6/recent/ticker-posts

മുഴുവൻ സമയവും വ്യാപാര സ്ഥാപനങ്ങൾ തുറക്കാൻ അനുമതി നൽകണമെന്നാവശ്യപ്പെട്ട് ഭാരതീയ വ്യാപാരി വ്യവസായി സംഘം മലപ്പുറം കലക്ട്രേറ്റിനു മുമ്പിൽ നിൽപ്പു സമരം നടത്തി

 


മുഴുവൻ സമയവും വ്യാപാര സ്ഥാപനങ്ങൾ തുറക്കാൻ അനുമതി നൽകണമെന്നാവശ്യപ്പെട്ട് ഭാരതീയ വ്യാപാരി വ്യവസായി സംഘം മലപ്പുറം കലക്ട്രേറ്റിനു മുമ്പിൽ നിൽപ്പു സമരം നടത്തി സമരം ജില്ലാ പ്രസിഡൻറ് ഉണ്ണികൃഷ്ണൻ ചേരാത്ത് ഉത്ഘാടനം ചെയതു


കച്ചവട സ്ഥാപനങ്ങൾക്ക് വാടക ഇളവ് നൽകുക ലോൺ തിരിച്ചടവിന് കാലതാമസം നൽകുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചു.സുബ്രമണ്യൻ കെ.വി, എം.ദേവദാസൻ, രാജേഷ് എന്നിവരും സംസാരിച്ചു

മിനിമം വേതനം 5000 രൂപയാക്കണമെന്ന് ആവശ്യപ്പെട്ട് പാചക തൊഴിലാളി സംഘടന (എച്ച്.എം.എസ്) മലപ്പുറം വിദ്യഭ്യാസ ഓഫീസിനു മുമ്പിൽ നിൽപ്പ് സമരം നടത്തി. ധർണ്ണ അബ്രഹാം മാത്യു ഉത്ഘാടനം ചെയതു

ഓണം അലവൻസ് 3000 രൂപയാക്കുക പഴയ കുടിശ്ശിക വിതരണം ചെയ്യുക എന്നീ ആവശ്യങ്ങളും ധർണ്ണയിൽ ഉന്നയിച്ചു. ഷരീഫ് പാറക്കൽ അധ്യക്ഷനായിരുന്നു. കെ.എം ജയശങ്കർ സുശീല, സുലൈഖ മമ്പാട്, സാബിറ അരീക്കോട് എന്നിവരും സംസാരിച്ചു.

Post a Comment

0 Comments