ad

Ticker

6/recent/ticker-posts

മലപ്പുറം ജില്ലാ ആസ്ഥാനത്ത് കുന്നുമ്മലിൽ പ്രവർത്തിക്കുന്ന കംഫർട്ട് സ്റ്റേഷൻ മുഴുവൻ സമയവും തുറന്ന് പ്രവർത്തിക്കണം: ഡിവൈഎഫ്ഐ സമരം

 


മലപ്പുറം ജില്ലാ ആസ്ഥാനത്ത് കുന്നുമ്മലിൽ പ്രവർത്തിക്കുന്ന കംഫർട്ട് സ്റ്റേഷൻ മുഴുവൻ സമയവും പ്രവർത്തിപ്പിക്കണമെന്ന ആവിശ്യം ഉയർത്തി കംഫർട്ട് സ്റ്റേഷന് മുന്നിൽ ഡിവൈഎഫ്ഐ സമരം സംഘടിപ്പിച്ചു. നിലവിൽ രാവിലെ ഏതാനും മണിക്കൂർ മാത്രമാണ് ഇത് പ്രവർത്തിക്കുന്നത്. ജില്ലാ കേന്ദ്രത്തിൽ എത്തുന്നവർക്കും നാട്ടുകാർക്കും പ്രാഥമിക കാര്യങ്ങൾക്ക് ആശ്രയിക്കാവുന്ന ഏക ഇടമാണിത്. നാൽപത് ലക്ഷത്തിലധികം രൂപ ചെലവഴിച്ച് നഗരസഭ സ്ഥാപിച്ച നാല് ഇ ടോയ്‌ലറ്റുകളും പ്രവർത്തനരഹിതമാണ്.


ഒരു മണിയോടെ കംഫർട്ട് സ്റ്റേഷൻ അടക്കാൻ ശ്രമിച്ചപ്പോൾ ഡിവൈഎഫ്ഐ പ്രവർത്തകർ തടയുകയായിരുന്നു. സമരത്തിന് ഡിവൈഎഫ്ഐ ബ്ലോക്ക് ഭാരവാഹികളായ സി.ഇല്യാസ്, പി സൈഫുദ്ധീൻ, സി.എം സിബ്ല മുൻസിപ്പൽ കോഡിനേറ്റർ കെ.ശരത് എന്നിവർ നേതൃത്വം നൽകി.
മുൻസിപ്പൽ സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന മുൻസിപ്പൽ അസി.എഞ്ചിനീയർ നിഷാന്തുമായി നടന്ന ചർച്ചയിൽ കംഫർർട്ട് സ്റ്റേഷൻ മുഴുവൻ സമയവും തുറന്ന് പ്രവർത്തിക്കാൻ അടിയന്തിര നടപടി സ്വീകരിക്കുമെന്ന് എഴുതി നൽകിയതിനെ തുടർന്നാണ് സമരം അവസാനിപ്പിച്ചത്.

Post a Comment

0 Comments