മാറാക്കര ഗ്രാമ പഞ്ചായത്തിൽ മാലിന്യ നിർമാർജ്ജനത്തിന്റെ ഭാഗമായി അജൈവ പാഴ് വസ്തു സംഭരണ കേന്ദ്രം തുറന്നു. മാറാക്കര പഞ്ചായത്തിലെ ഹരിത കർമ്മ സേന അംഗങ്ങൾ വീടുകളിൽ എത്തി അജൈവ പാഴ് വസ്തുക്കൾ ശേഖരിക്കും.. പിന്നീട് ഇവ മാറാക്കര എ സി നിരപ്പിൽ പ്രവർത്തിക്കുന്ന എംസിഎഫ് കേന്ദ്രത്തിലെത്തിക്കും.. തുടർന്ന് ക്ലീൻ കേരള കമ്പനി ശേഖരിച്ച പാഴ് വസ്തുക്കൾ സംസ്കരണത്തിനായി കൊണ്ട് പോകും.കോട്ടക്കൽ എം എൽ എ പ്രൊഫ :ആബിദ് ഹുസൈൻ തങ്ങൾ ഉദ്ഘാടനം നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ടിപി സജ്‌ന ടീച്ചർ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ഉമറലി കരേക്കാട്, ജില്ലാ പഞ്ചായത്ത് മെമ്പർ മൂർക്കത്ത് ഹംസ മാസ്റ്റർ, ബ്ലോക്ക് ക്ഷേമ കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ഒകെ സുബൈർ, ബ്ലോക്ക് മെമ്പർമാരായ പി മൻസൂറലി, പിവി നാസിബുദ്ധീൻ, പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്മാരായ ഒപി കുഞ്ഞിമുഹമ്മദ്, ശരീഫ ബഷീർ, പാമ്പലത്ത് നജ്മത്ത്,മുൻ പഞ്ചായത്ത് പ്രസിഡന്റുമാരായ വി മധുസൂദനൻ,എ പി മൊയ്‌ദീൻ കുട്ടി മാസ്റ്റർ, മെമ്പർമാരായ എപി ജാഫറലി, റഷീദ് പാറമ്മൽ, അനീസ് കെപി, മുബഷിറ അമീർ, റാബിയ ടിവി, മുഫീദ അൻവർ, ശ്രീഹരി, സജിത നന്നെങ്ങാടൻ, ആബിദ് പി പി, ലീല നാരായണൻ, നാസർ കെപി, ഷംല ബഷീർ, വി കെ ഷഫീഖ്, കെപി രമേശ്,പഞ്ചായത്ത് സെക്രട്ടറി ശിഹാബ്,അസിസ്റ്റന്റ് സെക്രട്ടറി സുരേഷ്‌കുമാർ ജെ എന്നിവർ പങ്കെടുത്തു


0 Comments