കാൻസർ ശസ്ത്രക്രിയാ രംഗത്ത് ഏറ്റവും നൂതന മാർഗ്ഗങ്ങളിലൊന്നായ ഹൈപെക് സർജറി നൂറ് പേർക്ക് വിജയകരമായി പൂർത്തീകരിച്ചു. സാധാരണ ശസ്ത്രക്രിയ ബുദ്ധിമുട്ടായ പെരിറ്റോണിയൽ കാൻസർ, ഫ്യൂഡോ മിക്‌സോമ പെരിറ്റോണി മുതലായ അർബുദ രോഗ ബാധിതർക്കാണ് ഹൈപെക് സർജറി ആശ്വാസമാകുന്നത്. ഓങ്കോസർജന്റെയും ഗ്യാസ്‌ട്രോ സർജന്റെയും നേതൃത്വത്തിൽ രണ്ട് ഘട്ടങ്ങളിലൂടെയാണ് ഈ ശസ്ത്രക്രിയാ-കീമോതെറാപ്പി രീതി പുരോഗമിക്കുന്നത്. ആദ്യ ഘട്ടം കാൻസർ ബാധിതമായ മേഖല നീക്കം ചെയ്യുക എന്നതാണ്. ഇതിന് ശേഷം സാധാരണ രക്തധമനിയിലൂടെ കീമോതെറാപ്പി നൽകുന്നതിന് പകരം പ്രത്യേകം ഊഷ്മാവിലേക്ക് മാറ്റിയ കീമോതെറാപ്പി മരുന്ന് പെരിറ്റോണിയൽ കാവിറ്റിയിലേക്ക് സന്നിവേശിപ്പിച്ച് നേരത്തെ ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്ത കാൻസർ ബാധിതമേഖലയ്ക്ക് സമീപത്തെ കാൻസർ സാന്നിദ്ധ്യമുള്ള കോശങ്ങളെ നശിപ്പിക്കുകയാണ് ചെയ്യുന്നത്. അതീവ സങ്കീർണ്ണവും, പ്രത്യേക പരിശീലനവും ആവശ്യമുള്ള ഈ രീതി സാധാരണ ചികിത്സാ രീതികളെ അപേക്ഷിച്ച് കൂടുതൽ ഫലപ്രദവും, താരതമ്യേന കുറഞ്ഞ പാർശ്വഫലങ്ങൾ മാത്രമുള്ളതുമാണ്.
ഹൈപെക് ശസ്ത്രക്രിയ ഉൾപ്പെടെ അത്യാധുനികമായ പല കാൻസർ ശസ്ത്രക്രിയാ രീതികളുടെയും ലഭ്യത നിലവിൽ കേരളത്തിൽ കുറവായതിനാൽ ആഗോളതലത്തിൽ പ്രശസ്തനായ സർജിക്കൽ ഓങ്കോളജിസ്റ്റ് ഡോ. ജെം കളത്തിൽ ഉൾപ്പെടെുള്ളവരുടെ സേവനം ഉറപ്പ് വരുത്തിക്കൊണ്ട് ആസ്റ്റർ മിംസിന്റെ കാൻസർ ശസ്ത്രക്രിയാ വിഭാഗം കൊച്ചി, കോഴിക്കോട്, കണ്ണൂർ, മലപ്പുറം ജില്ലയിലെ കോട്ടക്കൽ എന്നിവിടങ്ങളിലും പ്രവർത്തനം ആരംഭിച്ചിരിക്കുന്നു. ന്യൂറോ ഓങ്കോസർജറിയിൽ യു. കെ. യിൽ നിന്ന് വിദഗ്ദ്ധ പരിശീലനം സിദ്ധിച്ച് തിരിച്ചെത്തിയ ഡോ. മുരളീ കൃഷ്ണന്റെ നേതതൃത്വത്തിൽ ഉത്തര കേരളത്തിലെ ആദ്യ ന്യൂറോ ഓങ്കോളജി ശസ്ത്രക്രിയാ വിഭാഗവും ഇതോടനുബന്ധമായി പ്രവർത്തനം ആരംഭിച്ചു.
പൊതുവായ കാൻസർ ശസ്ത്രക്രിയകൾക്ക് പുറമെ ഹൈപെക് സർജറി, പീഡിയാട്രിക് ഓങ്കോസർജറി, ബ്രസ്റ്റ് കാൻസർ സർജറി, ഹെഡ് ആന്റ് നെക്ക് ഓങ്കോ സർജറി, ന്യൂറോ ഓങ്കോ സർജറി, ബ്രസ്റ്റ് റീ കൺസ്ട്രക്ഷൻ സർജറി, സർവിക്കൽ കാൻസർ ഉൾപ്പെടെയുള്ള ഗൈനക്കോളജിക്കൽ ഓങ്കോസർജറികൾ, കിഡ്നി കാൻസർ സർജറി, ലിവർ കാൻസർ സർജറികൾ തുടങ്ങിയ എല്ലാ ഓങ്കോളജി ശസ്ത്രക്രിയാ സൗകര്യങ്ങളും ആദ്യമായാണ് ഉത്തരകേരളത്തിൽ മൂന്ന് പ്രധാന ജില്ലകളിലും ഒരുമിച്ച് ലഭ്യമാകുന്നത്
കാൻസർ ചികിത്സമൂലം നിർധന കുടുംബങ്ങളും മറ്റും അഭിമുഖീകരിക്കുന്ന സാമ്പത്തികമായ വെല്ലുവിളികളെ മുൻനിർത്തി ഏറ്റവും കുറഞ്ഞ നിരക്കിൽ ശസ്ത്രക്രിയ ലഭ്യമാക്കുവാനും, 12 വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് മിംസ് ചാരിറ്റബിൾ ട്രസ്റ്റിന്റെയും ഡി എം ഫൗണ്ടേഷന്റെയും മറ്റ് സന്നദ്ധ സംഘടനകളുടേയും സഹായത്തോടെ പൂർണ്ണമായും സൗജന്യമായി ശസ്ത്രക്രിയ നിർവ്വഹിക്കാനുള്ള സംവിധാനവും ഇതോടൊപ്പം യാഥാർത്ഥ്യമാകുന്നുണ്ട്.
പത്രസമ്മേളനത്തിൽ ആസ്റ്റർ കേരള & ഒമാൻ റീജിയണൽ ഡയറക്ടർ ഫർഹാൻ യാസിൻ, ഡോ. ജെം കളത്തിൽ (സീനിയർ കൺസൽട്ടന്റ്-സർജിക്കൽ ഓങ്കോളജി, ആസ്റ്റർ മെഡ്‌സിറ്റി കൊച്ചി), ഡോ. കെ. വി. ഗംഗാധരൻ (ഓങ്കോളജി വിഭാഗം മേധാവി), ഡോ ഹരി പി എസ്(ചീഫ് ഓഫ് മെഡിക്കൽ സെർവിസ്സ്സ്) ഡോ സുമിത് എസ് മാലിക് (ഡെപ്യൂട്ടി സി എം എസ് ) ഡോ ഷാജി കെ ആർ (സീനിയർ കൺസൾറ്റൻറ് ന്യൂറോസര്ജറി) , ഡോ രമ്യ ബിനീഷ് (കൺസൾറ്റൻറ് ഗൈനക് ഓൺകോസർജറി ) ഡോ മുഹമ്മദ് ഷാഫി കെ (സ്പെഷ്യലിസ്റ് ഓൺകോളജി) എന്നിവർ പങ്കെടുത്തു. കൂടുതൽ വിവരങ്ങൾക്ക് 9961850624

0 Comments