വളാഞ്ചേരി : പ്രമുഖ പണ്ഡിതനും നിരവധി പേരുടെ ആത്മീയ ഗുരുവുമായിരുന്ന അത്തിപ്പറ്റ മുഹ്‌യുദ്ധീൻ കുട്ടി മുസ്‌ലിയാരുടെ മൂന്നാം ഉറൂസ് മുബാറക് നവമ്പർ 14 മുതൽ 18 വരെ അത്തിപ്പറ്റ ഫത്ഹുൽ ഫത്താഹിൽ വെച്ചു നടക്കും.കഴിഞ്ഞ ദിവസം ഫത്ഹുൽ ഫത്താഹിൽ നടന്ന സ്വാഗതസംഘ രൂപീകരണ യോഗത്തിലാണ് ഉറൂസ് പരിപാടികൾക്ക് അന്തിമരൂപമായത് .14 ഞായർ വൈകീട്ട് പതാക ഉയർത്തൽ കർമത്തോടെ പരിപാടികൾക്ക് തുടക്കമാകും.തുടർന്നുള്ള ദിവസങ്ങളിൽ സ്വാലാത്ത് മജ്‌ലിസ്,മജ്‌ലിസുന്നൂർ ആത്മീയ സദസ്സ്,അനുസ്മരണം ,പ്രവാസി സംഗമം ,അഹ്ബാബ് സംഗമം ,മഹല്ല് സംഗമം, മത പ്രഭാഷണം തുടങ്ങി വിവിധ സെഷനുകളിലായി പരിപാടികൾ നടക്കും. 18 നു രാവിലെ നടക്കുന്ന ഖത്മുൽ ഖുർആൻ പ്രാർത്ഥന സദസ്സിനു ശേഷം അന്നദാനത്തോടെ പരിപാടികൾ സമാപിക്കും .അഞ്ചു ദിവസങ്ങളിലായി നടക്കുന്ന ഉറൂസ് മുബാറകിൽ പ്രമുഖ സാദാത്തീങ്ങൾ ,പണ്ഡിതന്മാർ ,രാഷ്ട്രീയ സാംസ്‌കാരിക നേതാക്കന്മാർ പങ്കെടുക്കും. സയ്യിദ് ഖാസിം കോയ തങ്ങൾ ബാ അലവി ഉദ്ഘടാനം ചെയ്ത യോഗത്തിൽ അബ്ദുൽ വാഹിദ് മുസ്‌ലിയാർ അധ്യക്ഷനായി. സയ്യിദ് അബ്ദുൽ ഹഖ് തങ്ങൾ കൊളത്തൂർ സി പി ഹംസ ഹാജി ,അബ്ദുൽ ഖാദിർ ഹാജി പല്ലാർ ,മുഹമ്മദ് ഫൈസി അത്തിപ്പറ്റ ,സിദ്ധീഖ് ഹാജി ആദൃശ്ശേരി ,അബ്ദുൽ ഹമീദ് റഹീമി കള്ളടിപ്പറ്റ,ഉസ്മാൻ ഹാജി ,അനീസ് ഫൈസി മാവണ്ടിയൂർ ,അലി റഹ്മാനി കരേക്കാട് അബ്ദുസ്സലാം ഹുദവി ,മുട്ടിക്കൽ മൊയ്‌ദീൻ കുട്ടി മുസ്‌ലിയാർ ,നൂറുദ്ധീൻ ഹുദവി ,ഉമർ പാലകത്ത് സംബന്ധിച്ചു.


0 Comments