ad

Ticker

6/recent/ticker-posts

ആസ്റ്റര്‍ സൈക്ലിംഗ് ചലഞ്ച് വിജയികളെ പ്രഖ്യാപിച്ചു.

മലപ്പുറം : ലോക ഹൃദയദിനത്തിന്റെ ഭാഗമായി ആസ്റ്റര്‍ മിംസും കോട്ടക്കല്‍ സൈക്കിൾ ക്ലബ്ബും സംയുക്തമായി സംഘടിപ്പിച്ച ആസ്റ്റര്‍ സൈക്ലിംഗം ചലഞ്ചില്‍ സഗീര്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കി. 1461.16 കി. മീറ്റര്‍ സഞ്ചരിച്ചാണ് സഹീര്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്. ഫര്‍സീന്‍  (1298.33 കി. മി), അഷറഫ് (1125.39 കി. മി) എന്നിവര്‍ യഥാക്രമം രണ്ടും മൂന്നും സ്ഥാനം കരസ്ഥമാക്കി.

ഹൃദയാരോഗ്യത്തിന്റെ പ്രാധാന്യത്തിന് സൈക്ലിംഗ് പോലുള്ള വ്യായാമ മുറകള്‍ക്കുള്ള പ്രാധാന്യത്തെക്കുറിച്ച് ബോധവത്കരിക്കുന്നതിന്റെ ഭാഗമായാണ് മൂന്നാഴ്ച നീണ്ടുനിന്ന സൈക്ലിംഗ് ചലഞ്ച് സംഘടിപ്പിച്ചത്. ആസ്റ്റര്‍ മിംസ് കാര്‍ഡിയോളജി വിഭാഗം മേധാവി ഡോ. തഹ്‌സിൻ നെടുവഞ്ചേരി വിജയികളെ പ്രഖ്യാപിച്ചു. തുടർന്ന് ഹൃദയാരോഗ്യത്തിൽ വ്യായാമത്തിനുള്ള പ്രാധാന്യം എന്ന വിഷയത്തെ  കുറിച്ചു ഡോ തഹ്‌സിൻ നെടുവഞ്ചേരി ബോധവത്കരണ ക്ലാസ്സ് നടത്തി . ഡെപ്യൂട്ടി സി എം എസ്  ഡോ സുമിത് എസ്സ് മാലിക്, കാർഡിയോ ളജിസ്ററ് ഡോ ജനു ജെയിംസ്  ചാക്കോള തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു.

Post a Comment

0 Comments