ad

Ticker

6/recent/ticker-posts

ന്യൂസിലന്‍ഡിനെതിരായ ടി20 പരമ്പരയിലെ രണ്ടാം മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യ ഫീല്‍ഡിംഗ് തെര‍ഞ്ഞെടുത്തു

 


ന്യൂസിലന്‍ഡിനെതിരായ ടി20 പരമ്പരയിലെ രണ്ടാം മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യ ഫീല്‍ഡിംഗ് തെര‍ഞ്ഞെടുത്തു. ആദ്യ മത്സരം കളിച്ച ടീമില്‍ ഒരു മാറ്റവുമായാണ് ഇന്ത്യ ഇന്നിറങ്ങുന്നത്. ആദ്യ മത്സരത്തില്‍ റണ്‍സേറെ വഴങ്ങിയ മുഹമ്മദ് സിറാജിന് പകരം ഹര്‍ഷല്‍ പട്ടേല്‍ ഇന്ത്യയുടെ അന്തിമ ഇലവനിലെത്തി. ഐപിഎല്ലില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റെടുത്ത ഹര്‍ഷലിന്‍റെ അരങ്ങേറ്റ മത്സരമാണിത്.


കഴിഞ്ഞ മത്സരത്തില്‍ ഫിനിഷറുടെ റോളിലെത്തി തിളങ്ങാനായില്ലെങ്കിലും വെങ്കടേഷ് അയ്യര്‍ സ്ഥാനം നിലനിര്‍ത്തി. അതേസമയം കഴിഞ്ഞ സമത്സരം കളിച്ച ടീമില്‍ മൂന്ന മാറ്റങ്ങളുമായാണ് ന്യൂസിലന്‍ഡ് ഇന്നിറങ്ങുന്നത്. ലോക്കി ഫെര്‍ഗൂസനും, രചിന്‍ രവീന്ദ്രയും ടോഡ് ആസിലും പുറത്തുപോയപ്പോള്‍  ജെയിംസ് നീഷാമും ഇഷ് സോധിയും ആദം മില്‍നെയും കിവീസ് നിരയില്‍ തിരിച്ചെത്തി.

മൂന്ന് മത്സര പരമ്പരയിലെ ആദ്യ മത്സരം ജയിച്ച ഇന്ത്യ 1-0ന് പരമ്പരയില്‍ മുന്നിലാണ്. റാഞ്ചിയില്‍ ജയിച്ച് പരമ്പര സ്വന്തമാക്കാനാണ് ഇന്ത്യ ഇറങ്ങുന്നത്. പരിശീലകനെന്ന നിലയില്‍ രാഹുല്‍ ദ്രാവിഡിന്‍റെയും ടി20 ക്യാപ്റ്റനെന്ന നിലയില്‍ രോഹിത് ശര്‍മയുടെയും ആദ്യ പരമ്പരയാണിത്. ടി20 ലോകകപ്പില്‍ ന്യൂസിലന്‍ഡിനോടേറ്റ തോല്‍വിക്ക് കണക്കു തീര്‍ക്കാനും പരമ്പര ജയത്തിലൂടെ ഇന്ത്യ ലക്ഷ്യം വെക്കുന്നു

Post a Comment

0 Comments