ad

Ticker

6/recent/ticker-posts

അസമിൽ ആനപ്പടിക്കൽ ട്രസ്റ്റിന്റെ സഹകരണത്തോടെ നടന്ന റിലീഫ് പ്രവർത്തനങ്ങൾ ഇ ടി മുഹമ്മദ്‌ ബഷീർ എം. പി ഉദ്ഘാടനം ചെയ്തു

ആസാമിലെ ദറാങ്ങ് ജില്ലയില്‍ ദോല്‍പൂരില്‍ കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി കല്‍പകഞ്ചേരി തണല്‍ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ സഹകരണത്തോടെ നടന്നുവരുന്ന റിലീഫ് വിതരണം പൂര്‍ത്തിയായി. ട്രസ്റ്റ് ചെയര്‍മാന്‍ എ.പി. അബ്ദുസമദിന്റെ സാന്നിധ്യത്തില്‍ ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗ് അഖിലേന്ത്യ ഓര്‍ഗനൈസിംഗ് സെക്രട്ടറി ഇ.ടി.മുഹമ്മദ് ബഷീര്‍ എം.പി സഹായം വിതരണം ചെയ്തു.

 ദറാങ്ങ് ജില്ലയില്‍ സര്‍ക്കാറിന്റെ ക്രൂരത മൂലം വര്‍ഷങ്ങളായി താമസിക്കുന്ന പ്രദേശത്തു നിന്ന് പിഴുതെറിയപ്പെട്ട നിരാലംബരായ ആയിരത്തോളം ആളുകള്‍ക്കാണ് തണല്‍ ചാരിറ്റബിള്‍ ട്രസ്റ്റ് ഭക്ഷണ കിറ്റും കമ്പിളി പുതപ്പും നല്‍കിയത്.

ദിവസങ്ങള്‍ക്ക് മുമ്പ് ഇ.ടി.മുഹമദ് ബഷീര്‍ എം.പിയുടെ നേതൃത്വത്തിലുള്ള സംഘം സര്‍ക്കാറിന്റെ ക്രൂര നടപടികള്‍ ഏല്‍ക്കേണ്ടിവന്ന പ്രദേശങ്ങള്‍ സന്ദര്‍ശിച്ചിരുന്നു. എം.പിയുടെ അഭ്യര്‍ത്ഥനപ്രകാരമാണ് തണല്‍ ചാരിറ്റബള്‍ ട്രസ്റ്റ് ഈ പ്രദേശങ്ങളില്‍ സഹായം വിതരണം നടത്തിയത്.

കല്‍പകഞ്ചേരി ആനപ്പടിക്കല്‍ കുടുംബത്തിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന തണല്‍ ചാരിറ്റബള്‍ ട്രസ്റ്റ് ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിരവധി ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്നുണ്ട്. സഹായവുമായി മുന്നോട്ടുവന്ന തണല്‍ ചാരിറ്റബിള്‍ ട്രസ്റ്റ് ചെയര്‍മാന്‍ എ.പി. അബ്ദുസമദിനെയും ട്രസ്റ്റുമായി സഹകരിക്കുന്നവരെയും എം.പി പ്രത്യേകം അഭിനന്ദിച്ചു. ചടങ്ങില്‍ അബ്ദുസ്സലാം മൗലവി മോങ്ങം, ബപ്പന്‍കുട്ടി നടുവണ്ണൂര്‍, വി.എ.റഹീം നദാപുരം , സുഹൈല്‍ ഹുദവി, ദാഹാര്‍ഖാന്‍, അഡ്വ. ഇല്യാസ് റഹ്മാന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

 

Post a Comment

0 Comments