രാജ്യസഭയിലെ 12 എംപിമാരുടെ സസ്പെന്‍ഷനില്‍ ,രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ പ്രതിപക്ഷനേതാക്കള്‍ പാര്‍ലമെന്‍റ് വളപ്പിലെ ഗാന്ധി പ്രതിമയ്ക്ക് മുന്നില്‍ നിന്ന് വിജയ് ചൗക്കിലേയ്ക്ക് മാര്‍ച്ച നടത്തി. രാജ്യസഭ പ്രതിപക്ഷ നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ അധ്യക്ഷതയില്‍ പ്രതിപക്ഷ നേതാക്കളുടെ യോഗം ചേര്‍ന്നു.
സഭയുടെ നടുത്തളത്തിലിറങ്ങി പ്രതിപക്ഷ നേതാക്കള്‍ പ്രതിഷേധിക്കുകയും ചെയ്തു. ബഹളം അവസാനിപ്പിച്ചാല്‍ സംസാരിക്കാന്‍ അവസരം നല്‍കാമെന്ന് ഉപരാഷ്ട്രപതി എം വെങ്കയ്യ നായിഡു നിര്‍ദേശിച്ചെങ്കിലും പ്രതിപക്ഷം വഴങ്ങയില്ല. രാജ്യസഭ ഇന്നും തടസപ്പെട്ടു. സര്‍ക്കാര്‍ ചര്‍ച്ചകളില്‍ നിന്ന് ഒളിച്ചോടുകയാണെന്നും ജനാധിപത്യത്തെക്കൊല്ലുകയാണെന്നും രാഹുല്‍ ഗാന്ധി കുറ്റപ്പെടുത്തി.

0 Comments