മോഹൻലാൽ ചത്രം 'മരക്കാർ അറബിക്കടലിന്റെ സിംഹം' ആമസോൺ പ്രൈമിൽ റിലീസാവുന്നു. ഡിസംബർ പതിനേഴാം തിയതി ചിത്രം ഡിജിറ്റൽ റിലീസിനെത്തും.
ആമസോൺ പ്രൈം വീഡിയോ പ്രദർശനാനുമതി വാങ്ങിയതായി റിപ്പോർട്ട് പുറത്തിറങ്ങിയിരുന്നു. 100 കോടി രൂപ ബഡ്ജറ്റിലെ ചിത്രം മലയാള സിനിമയിലെ എക്കാലത്തെയും ചെലവേറിയ സിനിമാ നിർമ്മാണങ്ങളിലൊന്നാണ് എന്ന് വ്യവസായ വൃത്തങ്ങൾ പറയുന്നു. 90 കോടി മുതൽ 100 കോടി രൂപ വരെ നൽകിയാണ് ആമസോൺ ചിത്രം വാങ്ങിയതെങ്കിൽ, ചിത്രത്തിന്റെ സാറ്റലൈറ്റ് അവകാശം കൂടി ചേർന്നാൽ നിർമ്മാതാവിന് മികച്ച ലാഭം ലഭിക്കും.
ആശിർവാദ് ഫിലിംസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ ആണ് ചിത്രം നിർമ്മിച്ചത്.മഞ്ജു വാര്യർ, കല്യാണി പ്രിയദർശൻ, പ്രണവ് മോഹൻലാൽ, സുനിൽ ഷെട്ടി, അർജുൻ സർജ്ജ, പ്രഭു, മുകേഷ് തുടങ്ങിയവർ സിനിമയിലെ മറ്റു പ്രധാനവേഷങ്ങൾ കൈകാര്യം ചെയ്തിരുന്നു.

0 Comments