ad

Ticker

6/recent/ticker-posts

ശബരി സന്നിധിയിൽ 20 വർഷിത്തിലേറെയായി അനൗൺസ്മെൻ്റ്' രംഗത്ത് നിറസാന്നിധ്യമായി മാറിയിരിക്കുകയാണ് 64 വയസ്സുകാരായ ഏ.പി ഗോപാലകൃഷ്ണൻ നായരും ആർ.എം ശ്രീനിവാസനും.


ശബരിമലയിലെത്തുന്ന എല്ലാ ഭക്തരുടെയും മനസ്സിനെ ശബ്ദ സാനിധ്യം കൊണ്ട് ആദ്യം വരവേൽക്കുന്നവരാണ് എ. പി ഗോപാലകൃഷ്ണൻ നായരും ,ആർ .എം ശ്രീനിവാസനും. രണ്ട് പതിറ്റാണ്ടിലേറെയായി ഇരുവരും അയ്യപ്പസന്നിധിയിൽ അനൗൺസ്മെൻ്റ് രംഗത്ത് ജോലി ചെയ്യുന്നു . രാവിലെ ക്ഷേത്ര നട തുറക്കുന്നത് മുതൽ അടയ്ക്കുന്നത് വരെ ഇരുവരും മാറി മാറി അനൗൺസ്മെൻ്റ് ചെയ്യുകയാണ് . ആത്മസംതൃപ്തിയോടും ആത്മനിർവൃതിയോടെയുമാണ് അനൗൺസ്മെൻ്റ് രംഗത്ത് തങ്ങൾ തുടരുന്നതെന്ന് ഇരുവരും സാക്ഷ്യപ്പെടുത്തുന്നു . ശബരിമലയിലെ ഏറ്റവും പ്രധാനപ്പെട്ട കാര്യമാണ് അനൗൺസ്മെൻ്റ് എന്നത്. ആയിരങ്ങളെത്തുന്ന തിരുസന്നിധിയിൽ കൂട്ടം തെറ്റി വരുന്ന മണികണ്ഠന്മാർ, പ്രായമായ മാളികപ്പുറങ്ങൾ ഇവരെയെല്ലാം കണ്ടെത്താനും കൂട്ടിയോജിപ്പിക്കാനുമുള്ള പ്രധാന ഘടകം കൂടിയാണ് പബ്ലിസിറ്റി ഓഫീസ് നിർവഹിക്കുന്നത് ഭക്തർക്ക് നഷ്ടപ്പെടുന്ന വിലപിടിപ്പുള്ള വസ്തുക്കൾ എല്ലാം അനൗൺസ്മെൻ്റിലൂടെ അറിയിച്ച് അവർക്ക് തിരിച്ചുനൽകാറുണ്ട് . തിരിച്ചു വാങ്ങാനെത്താത്തവർക്ക് തപാൽ വഴി അയച്ചുകൊടുക്കാറുണ്ട് . ശബരിമലയുടെ ഐതിഹ്യത്തെക്കുറിച്ച് നന്നായി മനസ്സിലാക്കിയാണ് രണ്ടു പേരും അനൗൺസ്മെൻ്റ് നടത്തുന്നത് . മലയാളം ,തമിഴ് ,കന്നഡ ,തെലുഗ് ,ഹിന്ദി , ഇംഗ്ലീഷ് ഭാഷകളിലാണ് ഭക്തർക്കായി അനൗൺസ്മെൻറ് നടത്തുന്നത് .മത മൈത്രീ സംഗമഭൂമിയായി ശബരിമലയെ അവതരിപ്പിക്കുന്നതിനും ശബരിമലയിലെ മുഖ്യ വഴിപാടുകളെക്കുറിച്ചറിയാനും ,മറ്റ് ക്ഷേത്രവുമായി ബന്ധപ്പെട്ട കാര്യങ്ങൾ ഭക്തരെ അറിയിക്കാനും ഇരുവരുടെയും അനൗൺസ്മെൻ്റ് മുഖ്യപങ്ക് വഹിക്കുന്നുണ്ട് .പത്തനംതിട്ട കോഴഞ്ചേരി സ്വദേശിയാണ് ഗോപാലകൃഷ്ണൻ നായർ ,മുൻ കാലത്ത് കൃഷ്ണൻ നായരുടെ കലാനിലയം നാടക വേദിയിലെ അനൗൺസറായിരുന്നു ഇദ്ദേഹം. ബാംഗ്ലൂർ സ്വദേശിയാണ് ആർ .എം ശ്രീനിവാസ്.ഇരുവർക്കും അറുപത്തിരണ്ട് വയസ്സെന്ന പ്രത്യേകതയുമുണ്ട് ശാസ്താവിൻ്റെ സന്നിധിയിൽ ശബ്ദം കൊണ്ട് സമർപ്പണം നടത്തി ജൈത്രയാത്ര തുടരുകയാണ് രണ്ടു പേരും .

Post a Comment

0 Comments