ഒമിക്രോൺ കേസുകൾ വർദ്ധിക്കുന്ന പശ്ചാത്തലത്തിൽ കേരളത്തിൽ രാത്രികാല നിയന്ത്രണം. ഈ മാസം 30 മുതൽ രാത്രികാല നിയന്ത്രണം ഏർപ്പെടുത്തി. രാത്രി 10 മണി മുതൽ രാവിലെ 5 മണി വരെയാണ് നിയന്ത്രണം. ഡിസംബർ 30 മുതൽ ജനുവരി 2 വരെയാണ് രാത്രികാല കർഫ്യൂ ഏർപ്പെടുത്തിയിരിക്കുന്നത്. ന്യൂ ഈയർ ആഘോഷങ്ങൾക്ക് രാത്രി പത്ത് മണി വരെ മാത്രമായിരിക്കണമെന്നും സർക്കാർ നിർദേശിച്ചിട്ടുണ്ട്. രാത്രി പത്ത് മണിക്ക് ശേഷം ആഘോഷങ്ങൾ അനുവദിക്കില്ലെന്നും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.

0 Comments