സ്വന്തമായി വീടില്ലാത്തതിനാൽ 17 വർഷത്തോളം വാടക വീടുകളിൽ താമസിച്ച കരുവാരക്കുണ്ട് കേരളയിലെ കണ്ണന്തൊടിക സുലൈഖയ്ക്ക് വീട് നിർമിക്കാൻ സ്ഥലം ലഭ്യമായി.തുരുമ്പോടയിലെ നെച്ചിക്കാടൻ സൈനുദ്ധീൻ്റെ ഭാര്യ റംലത്താണ് സുലൈഖയ്ക്ക് വീട് നിർമിക്കാൻ മൂന്ന് സെൻ്റ് ഭൂമി സൗജന്യമായി നൽകിയത്.സുലൈഖയുടെ ദുരവസ്ഥ പുറം ലോകത്ത് എത്തിച്ചത്. കഴിഞ്ഞ 17 വർഷമായി വിവിധ വാടക വീടുകളിൽ താമസിക്കുന്നയാളാണ് കണ്ണന്തൊടിക സുലൈഖ .സ്വന്തമായി ഒരു വീടില്ലാത്തതിനാൽ ഇവർ അനുഭവിക്കുന്ന ബുദ്ധിമുട്ട് മനസ്സിലാക്കി തുരുമ്പോടയിലെ നെച്ചിക്കാടൻ സൈനുദ്ധീൻ്റെ ഭാര്യ റംലത്ത് മൂന്ന് സെൻ്റ് ഭൂമി സൗജന്യമായി നൽകുകയായിരുന്നു.ഇതിൻ്റെ രജിസ്ട്രേഷൻ നടപടികൾക്കാവശ്യമായ ചിലവുകളും റംലത്താണ് വഹിച്ചത്. ആധാരത്തിൻ്റെ കൈമാറ്റം വാർഡ് അംഗം ഇ. സൈനബ ആധാരത്തിൻ്റെ കൈമാറ്റം നിർവ്വഹിച്ചു. സ്ഥലം യാഥാർത്ഥ്യമായതോടെ വീട് നിർമിച്ചു നൽകാനും ആരെങ്കിലും മുന്നോട്ട് വരുമെന്ന പ്രതീക്ഷയിലാണ് സുലൈഖ

0 Comments