കാസർകോട്: പാണത്തൂരിനടുത്ത് പരിയാരത്തുണ്ടായ വാഹനാപകടത്തിൽ 4 മരണം. മരം കയറ്റി വരികയായിരുന്ന ലോറി നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിഞ്ഞാണ് അപകടം. 3 പേർക്ക് പരിക്കേറ്റു. കെ ബാബു, രംഗപ്പു, എംകെ മോഹനൻ, നാരായണൻ എന്നിവരാണ് മരിച്ചത്. ഇവർ രാജപുരം, പാണത്തൂർ, കുണ്ടുപ്പള്ളി സ്വദേശികളാണ്. അപകടത്തിൽ ലോറി തലകീഴായാണ് മറിഞ്ഞത്. ലോറിയുടെ ഡ്രൈവർ അടക്കമുള്ളവരാണ് മരിച്ചത്.
0 Comments