മലപ്പുറം തിരുർ നഗരസഭ 2019-2020 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി രണ്ടാം വാർഡിൽ അഞ്ചു ലക്ഷം രൂപ ചിലവഴിച്ചു നിർമ്മിച്ച ജനമൈത്രി റോഡിന്റെ ഉദ്‌ഘാടനം തിരുർ നഗരസഭ ചെയർ പേഴ്സൺ എ.പി നസീമ നിർവഹിച്ചു , വാർഡ് കൗൺസിലർ പി.റംല മുസ്തഫ ചടങ്ങിൽ അധ്യക്ഷയായിരുന്നു തന്റെ വാർഡിൽ ഒരു പാട് വികസനങ്ങൾ ചെയ്യാൻ സാധിച്ചു എന്നും ഇനിയും ജനോപകാരമായ ഒരുപാട് വികസനങ്ങൾ ചെയ്യാൻ ഉണ്ട് എന്നും നാടിൻറെ എല്ലാ നന്മക്കും ഒരു കോൺസിലർ എന്ന നിലയിൽ നിങ്ങളുടെ കൂടെ ഉണ്ടാകുമെന്നും റംല മുസ്തഫ പറഞ്ഞു .മുൻ കൗൺസിലർ മൊയ്‌ദീൻ കുട്ടി രാഷ്‌ടീയ സാംസ്‌കാരിക നേതാക്കൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു


0 Comments