ആന്ധ്രപ്രദേശില്‍ ബസ് പുഴയിലേക്ക് മറിഞ്ഞ് 9 പേർ മരിച്ചു. വെസ്റ്റ് ഗോദാവരി ജില്ലയിൽ രാവിലെയാണ് അപകടമുണ്ടായത്. ബസ് നിയന്ത്രണം വിട്ട് പുഴയിലേക്ക് മറിയുകയായിരുന്നു.47 പേരാണ് ബസിലുണ്ടായിരുന്നത്. 9 പേർ മരിച്ചതായാണ് റിപ്പോർട്ട് . മരിച്ചവരില്‍ 5 പേര്‍ സ്ത്രീകളാണ്.
കലുങ്കിനടത്ത് വെച്ച് എതിരെ വന്നിരുന്ന ലോറിക്ക് സൈഡ് കൊടുക്കുന്നതിനിടെ ഡ്രൈവർക്ക് നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. അശ്വരോപേട്ടയിൽ നിന്ന് ജങ്കറെഡ്ഡിഗുഡെമിലേക്ക് പോവുകയായിരുന്നു ബസ്.

0 Comments