ad

Ticker

6/recent/ticker-posts

പോക്‌സോ കേസിൽ ആരോപണ വിധേയനായ അധ്യാപകനെ കോളേജിൽ നിന്നും പുറത്താക്കണം ,നിലമ്പൂരിൽ ABVP മാർച്ച്


നിലമ്പൂർ: പോക്സോ കേസിൽ ആരോപണ വിധേയനായ സിപിഎം നേതാവ് കൂടിയായ അധ്യാപകനെ കോളേജിൽ നിന്നും പുറത്താക്കണമെന്നും ഭരണ സ്വാധീനമുപയോഗിച്ച് പൊലീസിനെ നോക്കുകുത്തിയാക്കി കേസ് ഒത്തു തീർപ്പാക്കാനുള്ള ശ്രമം ഉപേക്ഷിക്കണമെന്നും ആവശ്യപ്പെട്ട് ABVP നിലമ്പൂർ നഗർ സമിതിയുടെ നേതൃത്വത്തിൽ നിലമ്പൂർ കോഓപ്പറേറ്റീവ് കോളേജിലേക്ക് മാർച്ച്സംഘടിപ്പിച്ചു. മാർച്ച്‌ ABVP ജില്ല കമ്മറ്റി അംഗം പ്രണവ് ശിവരാം ഉദ്ഘടനം ചെയ്തു. എസ്. സായൂജ്, അനന്തു, പി. സാരംഗ്, നിധിൻ, അഭിജിത്ത് എന്നിവർ പ്രസംഗിച്ചു.

Post a Comment

0 Comments