ad

Ticker

6/recent/ticker-posts

കോഴിക്കോട് പാളയം കമ്മത്ത് ലൈനിലെ ജ്വല്ലറിയിൽ മോഷണം , പ്രതിയെ മണിക്കൂറുകൾക്കകം പിടികൂടി ടൗൺ പൊലീസ്


 കോഴിക്കോട്  പാളയം കമ്മത്ത് ലൈനിലെ ജ്വല്ലറിയിൽ മോഷണം  നടത്തിയ പ്രതിയെ മണിക്കൂറുകൾക്കകം പിടികൂടി  ടൗൺ പൊലീസ്.  പാളയം കമ്മത്ത് ലൈനിലെ  ജ്വല്ലറിയിൽ നിന്നും  അഞ്ചര പവൻ മോഷ്ടിച്ച  പ്രതിയെയാണ് മണിക്കൂറുകൾക്കകം ടൗൺ പൊലീസ് പിടികൂടിയത്. തിരുർ പറവണ്ണ സ്വദേശി ആഷിക്ക് ആണ്  പിടിയിലായത്.  സ്വർണ്ണം വാങ്ങാനെന്ന വ്യാജേന ജ്വല്ലറിയിൽ എത്തി ഉടമയുടെ ശ്രദ്ധ തിരിച്ച് മേശയിൽ ഉണ്ടായിരുന്ന  സ്വർണ്ണക്കട്ടി എടുത്ത് ഇയാൾ മുങ്ങുകയായിരുന്നു. 


ഇതിന്‍റെ ദൃശ്യങ്ങള്‍ ജ്വല്ലറിയിലെ സിസിടിവിയില്‍ പതിഞ്ഞിരുന്നു. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചും സമാനമായ  മോഷണം നടത്തിയ പ്രതികളെക്കുറിച്ച് അന്വേഷിച്ചും  ആണ് പൊലീസ് തിരൂർ പറവണ്ണ  സ്വദേശി ആഷിക് ആണ് പ്രതിയെന്ന്  തിരിച്ചറിഞ്ഞത്.  ടൗൺ ഐ പി അനിതകുമാരിയുടെ നേതൃത്വത്തിൽ  SI മാരായ  ഷൈജു. സി, അനൂപ്. എ പി, സീനിയർ CPO  സജേഷ് കുമാർ, സിപിഒ മാരായ സജീഷ്, ശ്രീരാജ് എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.

Post a Comment

0 Comments