ad

Ticker

6/recent/ticker-posts

മുസ്ലിം ലീഗിന്റെ കോഴിക്കോട്ടെ സമ്മേളനം; പതിനായിരം പേര്‍ക്കെതിരെ കേസ്,

 


മുസ്ലിം  ലീഗ് കോഴിക്കോട് സംഘടിപ്പിച്ച സമ്മേളനത്തിനെതിരെ കേസ്. കണ്ടാലറിയാവുന്ന പതിനായിരം പേര്‍ക്കെതിരെയാണ് പൊലീസ് കേസെടുത്തത്. കോവിഡ് മാനദണ്ഡം ലംഘിച്ചതിനാണ് കേസ്. വഖഫ് നിയമനം പി.എസ്.സിക്ക് വിട്ട തീരുമാനത്തിനെതിരായ പ്രതിഷേധം മുസ്ലീംലീഗും സര്‍ക്കാരും തമ്മിലുള്ള നേര്‍ക്കുനേര്‍ ഏറ്റുമുട്ടലായി മാറിയിരുന്നു. 

വഖഫ് ബോർഡ് നിയമനങ്ങൾ പി.എസ്.സിക്ക് വിട്ട നടപടിയിൽ പ്രതിഷേധിച്ച് മുസ്ലീം ലീഗ് വഖഫ് സംരക്ഷണ സമ്മേളനം നടത്തിയത്. വിവിധ ജില്ലയിൽ നിന്നായി പതിനായിരക്കണക്കിന് പ്രവർത്തകരാണ് കോഴിക്കോട് കടപ്പുറത്തെ സമ്മേളനത്തിൽ പങ്കെടുത്തത്. 

Post a Comment

0 Comments