രോഹിത് ശർമയെ ഇന്ത്യയുടെ ഏകദിന ക്യാപ്റ്റനായി പ്രഖ്യാപിച്ചു. ഓൾ-ഇന്ത്യ സീനിയർ സെലക്ഷൻ കമ്മിറ്റിയാണ് രോഹിത് ശർമയെ ഏകദിനത്തിൽ ടീം ഇന്ത്യയുടെ പുതിയ ക്യാപ്റ്റനായി പ്രഖ്യാപിച്ചത്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ പരമ്പര ആരംഭിക്കുന്നതിന് മുന്നോടിയായാണ് ബിസിസിഐ പുതിയ നായകനെ പ്രഖ്യാപിച്ചത്. നേരത്തെ ടി20യിലും രോഹിത് ശർമ വിരാട് കോഹ്‌ലിക്ക് പകരം ഇന്ത്യയുടെ ക്യാപ്റ്റൻ സ്ഥാനം ഏറ്റെടുത്തിരുന്നു. എന്നാൽ ആ സമയത്ത് സെലക്ഷൻ കമ്മിറ്റി അദ്ദേഹത്തെ ടി20 ക്യാപ്റ്റനായി ഔദ്യോഗികമായി പ്രഖ്യാപിച്ചിരുന്നില്ല. ഇപ്പോഴാണ് രോഹിത് ശർമയെ പരിമിത ക്രിക്കറ്റിൽ സ്ഥിരം ക്യാപ്റ്റനായി പ്രഖ്യാപിച്ചുകൊണ്ടുള്ള പ്രസ്താവന ബിസിസിഐ പുറത്തറക്കിയത്.
The All-India Senior Selection Committee also decided to name Mr Rohit Sharma as the Captain of the ODI & T20I teams going forward.#TeamIndia | @ImRo45 pic.twitter.com/hcg92sPtCa
— BCCI (@BCCI) December 8, 2021
. ടെസ്റ്റ് ക്രിക്കറ്റില്‍ മാത്രമായിരിക്കും കോഹ്ലി ഇന്ത്യയുടെ ക്യാപ്റ്റൻ ആവുക. ടെസ്റ്റിൽ അജിങ്ക്യ രഹാനെയ്ക്ക് പകരം രോഹിത്തിനെ വൈസ് ക്യാപ്റ്റനായും ബിസിസിഐ പ്രഖ്യാപിച്ചിട്ടുണ്ട്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ മാസം നടക്കുന്ന പരമ്പരയിലാകും രോഹിത് ശർമ ടീമിന്റെ സ്ഥിരം വൈസ് ക്യാപ്റ്റനായി അരങ്ങേറുക.

0 Comments