കുട്ടിക്കര്‍ഷകനായ പുറമണ്ണൂറിലെ ഇനാസ് മിസ്ബാഹിന് പുരസ്‌കാരം നല്‍കി ജെസിഐ.വളാഞ്ചേരി ജെസി ഐ പ്രസിഡണ്ട് ജെസി നൗഫല്‍ അല്‍ബൈക്ക് മിസ്ബാഹിന് ചടങ്ങില്‍ പുരസ്‌കാരം നല്‍കി.
ചെറുപ്രായത്തില്‍ തന്നെ പഠനത്തോടൊപ്പം പിതാവിനെ നെല്‍കൃഷിയില്‍ സഹായിക്കുകയാണ് 18 വയസുകാരനായ മിസ്ബാഹ്. വാഴ-പച്ചക്കറി- മത്സ്യ കൃഷികളില്‍ വ്യാപൃതനാവുകയും ചെയ്ത മിസ്ബാഹ് ബസുമതി ബിരിയാണി അരി വിളവെടുക്കാനുള്ള തയ്യാറെടുപ്പിലാണ്. പിതാവ് രോഗബാധിതനായ ശേഷം കുടുംബത്തിന്റെ ചുമതലയും ഈ കുട്ടി കര്‍ഷകന്‍ ഏറ്റെടുത്തിരിക്കുകയാണ്. വല നെയ്തു വില്പന നടത്താനും,മറ്റുള്ള ജോലികളില്‍ സഹായിയായി നിന്നും ഈ കുഞ്ഞു കര്‍ഷകന്‍ കുടുംബത്തിന്റെ പ്രാരാബ്ദംകൂടി ഏറ്റെടുക്കേണ്ടിവന്നവനാണ്. വിഭിന്ന ശേഷിക്കാരനായ അനിയന്‍ വികെ സ്പെഷ്യല്‍ സ്‌കൂളിലെ വിദ്യാര്‍ഥിയാണ്. വിദ്യാര്‍ഥികള്‍ക്കും മുതിര്‍ന്നവര്‍ക്കും മാതൃകയായ മിസ്ബാഹിന് വളാഞ്ചേരി ജെസിഐയുടെ നേതൃത്വത്തിലാണ് പുരസ്‌കാര ചടങ്ങ് ഏര്‍പ്പെടുത്തിയത്.
ഇരിമ്പിളിയം ഗ്രാമപഞ്ചായത്ത് വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ അമീര്‍.ടി പാന്നാട അണിയിച്ചു , പാസ്റ്റ് പ്രസിഡണ്ടുമാരായ സുല്‍ഫി മാസ്റ്റര്‍, ആസിഫലി ഗുരുക്കള്‍ പ്രസംഗിച്ചു. ജെസിഐ സെക്രട്ടറി കെസി ഉബൈദ്, ഇമ്പാക്ട് 2030 വൈസ് ചെയര്‍മാന്‍ റഹ്മാന്‍ നടക്കാവില്‍,ഫിറോസ് ലീഫോര്‍ട്, ഷാഫി,ജിഷാദ് വളാഞ്ചേരി ,ലത്തീഫ് വോള്‍ഗ,ഫയാസ് മിലാന്‍ എന്നിവര്‍ ചടങ്ങിന് നേതൃത്വം നല്‍കി.

0 Comments