കോട്ടക്കൽ :അധ്യാപകരും വിദ്യാർത്ഥികളും സമ്മാനങ്ങളുമായി ഭിന്നശേഷി വിദ്യാർത്ഥികളുടെ വീടുകളിൽ എത്തിയത് വേറിട്ടനുഭമായി.ഭിന്നശേഷി ദിനാചരണവുമായി ബന്ധപ്പെട്ട് കോട്ടൂർ എ.കെ.എം ഹയർ സെക്കൻഡറി സ്കൂളിലെ ജെ.ആർ.സി യൂണിറ്റിന്റെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. നീണ്ട ഇടവേളകൾക്ക് ശേഷം വിദ്യാലങ്ങൾ തുറന്നെങ്കിലും എത്തിച്ചേരാൻ കഴിയാത്ത കുട്ടികളുടെ വീടുകളിലാണ് അധ്യാപകരുടെയും വിദ്യാർത്ഥികളുടേയും നേതൃത്വത്തിലുള്ള സംഘമെത്തിയത്. എസ്. ഇ മൈമൂന ടീച്ചർ , ജെ.ആർ.സി കൗൺസിലർമാരായ കെ.വി ഫവാസ് , അശ്വതി ടീച്ചർ, ടി ജാബിർ , കെ ജൗഹർ കേഡറ്റുകളായ
കെ അനശ്വര, കെ.പി സരിഗ , ടി വർഷ , ടി ഫാത്തിമ ഷാന, കെ അൽഷിഫ , പി ഫാത്തിമ റിൻഷ, കെ ഷഹ് ന എന്നിവർ പങ്കെടുത്തു.


0 Comments