ad

Ticker

6/recent/ticker-posts

"വിലക്കയറ്റത്തിന് വിലങ്ങിടുക" വെൽഫെയർ പാർട്ടി വളാഞ്ചേരിയിൽ പ്രതിഷേധ സായാഹ്നം സംഘടിപ്പിച്ചു

വളാഞ്ചേരി : നാട്ടിൽ അനിയന്ത്രിതമായി കുതിച്ചുയരുന്ന അവശ്യ വസ്തുക്കളുടെ വില വർധനവിനെതിരെ വെൽഫെയർ പാർട്ടി വളാഞ്ചേരി മുനിസിപ്പൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വളാഞ്ചേരി ബസ്സ്റ്റാന്റിൽ  പ്രതിഷേധ സായാഹ്നം സംഘടിപ്പിച്ചു.

"വിലക്കയറ്റത്തിന് വിലങ്ങിടുക" എന്ന തലക്കെട്ടിൽ വളാഞ്ചേരി ബസ്സ്റ്റാന്റിൽ സംഘടിപ്പിച്ച പരിപാടി ജില്ലാ ജനറൽ സെക്രട്ടറി ഗണേഷ് വടേരി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡണ്ട് പൈങ്കൽ ഹംസ അധ്യക്ഷത വഹിച്ചു. സാമൂഹ്യ പ്രവർത്തകൻ പൈങ്കൽ മുഹമ്മദലി, വെൽഫെയർ പാർട്ടി മണ്ഡലം സെക്രട്ടറി തൗഫീഖ് പാറമ്മൽ, വൈസ് പ്രസിഡന്റ് അഡ്വ. ടി.വി. ഫൈസൽ റഹ്മാൻ, മുനിസിപ്പൽ കമ്മിറ്റി സെക്രട്ടറി പി. ഷാക്കിർ, ട്രഷറർ കെ.എം. അബ്ദുൽ അസീസ്, ജോയിൻ സെക്രട്ടറി കെബി അലി, കമ്മിറ്റി അംഗങ്ങളായ പ്രൊഫ. കെ.ടി.ഹംസ, തയ്യിൽ മുഹമ്മദ്‌ എന്നിവർ സംസാരിച്ചു.

Post a Comment

0 Comments