മുള്ള്യാകൂർശ്ശി : എയ്ഡ്സ് രോഗികളെയല്ല, എയ്ഡ്‌സ് രോഗത്തെയാണ് വെറുക്കേണ്ടത് എന്ന സന്ദേശവുമായി മുള്ള്യാകുർശ്ശി പി.ടി.എം.എ.യു പി.സ്കൂളിൽ ലോക എയ്ഡ്സ് ദിനം ആചരിച്ചു.
എയ്ഡ്സ് രോഗികൾക്ക് സാന്ത്വനമേകുമെന്നും രോഗത്തിനെതിരെ പോരാടുമെന്നും കുട്ടികൾ പ്രതിജ്ഞയെടുത്തു.
ദിനാചരണത്തിന്റെ ഭാഗമായി കുട്ടികൾ മൈതാനത്ത്, എച്ച്.ഐ.വി. ബാധിതർക്കുള്ള പിന്തുണാ പ്രതീകമായ റെഡ് റിബൺ തീർത്തു.
ശാസ്ത്ര ക്ലബ്ബ്, ഹെൽത്ത് ക്ലബ്, സോഷ്യൽ ക്ലബ്, പി.ഇ.ടി. ക്ലബ്ബ് എന്നിവ സംയുക്തമായി നടത്തിയ പരിപാടിക്ക് അസി. എച്ച്.എം. കെ പി. സലീം മാസ്റ്റർ നേതൃത്വം നൽകി.സി.ടി. അസ്'ലം മാസ്റ്റർ, ഹംസ മാസ്റ്റർ, മുജീബ് മാസ്റ്റർ, ജലീൽ മാസ്റ്റർ, വിദ്യാർഥിനികളായ അനുഷ,നജീഹ തുടങ്ങിയവർ സംസാരിച്ചു. നൗഫീന ടീച്ചർ എയ്ഡ്സ് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. വിദ്യാർത്ഥികളുടെ എയ്ഡ്‌സ് പ്ലക്കാർഡുകളുടെ പ്രദർശനവും നടന്നു.


0 Comments