ad

Ticker

6/recent/ticker-posts

രാസവസ്തു നിർമാണ ശാലയിൽ സ്ഫോടനത്തിൽ നാല് മരണം


 ഗുജറാത്തിലെ രാസവസ്തു നിർമാണ ശാലയിൽ സ്ഫോടനത്തിൽ നാല് മരണം. ഗുജറാത്തിലെ വഡോദരയിലാണ് സംഭവം നടന്നത്. 8 പേർക്ക് പരുക്കേറ്റു. ഗുരുതരമായി പരുക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി. രാവിലെയായിരുന്നു അപകടം. വലിയ ശബ്ദവും പുകയും ഉയരുകയായിരുന്നു. ഉഗ്രശേഷിയുള്ള സ്ഫോടനമായിരുന്നു നടന്നത്. തുടർന്ന് ഫയർ ഫോഴ്സും പൊലീസും നടത്തിയ പരിശോധനയിൽ ബോയിലർ പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായതെന്ന് കണ്ടെത്തി. പരുക്കേറ്റവരുടെ എണ്ണം വർധിക്കാനിടയുണ്ടെന്ന് പൊലീസ് പറഞ്ഞു.

Post a Comment

0 Comments