ad

Ticker

6/recent/ticker-posts

ക്രിസ്മസ് ആഘോഷത്തോടപ്പം, വനിതാ ശാക്തികരണവും, വണ്ടൂരിൽ സ്ത്രീകൾക്കായി കേക്ക് നിർമ്മാണ മത്സരം


 ക്രിസ്മസ് ആഘോഷത്തോടപ്പം, വനിതാ ശാക്തികരണവും, ലക്ഷ്യം വച്ച് വണ്ടൂരിൽ സ്ത്രീകൾക്കായി കേക്ക് നിർമ്മാണ മത്സരം സംഘടിപ്പിച്ചു. നൂറോളം  മത്സരാർത്ഥികൾ നിർമ്മിച്ച കേക്കുകളുടെ പ്രദർശനം നടന്നു.

മലപ്പുറം ജില്ലാപഞ്ചായത്ത് വണ്ടൂർ ഡിവിഷനിൽ ഉൾപ്പെട്ട വണ്ടൂർ ,പാണ്ടിക്കാട്,പോരൂർ പഞ്ചായത്തിലുകളിലുള്ള 17 വയസിനു മുകളിലുള്ള സ്ത്രീകൾക്കാണ് മത്സരം സംഘടിപ്പിച്ചത്. വീട്ടിൽ വച്ച് കേക്കുകൾ നിർമ്മിക്കുന്ന സമയത്ത്, നേരത്തെ നൽകിയ , കോഡ് നമ്പർ പ്രദർശിപ്പിച്ച് ചെറിയോരു വീഡിയോ തയ്യാറാക്കണം.


 കേക്ക് നിർമ്മാണത്തിനും, അലങ്കാരങ്ങളും ഉപയോഗിക്കുന്ന മുഴുവൻ വസ്തുക്കളും ആരോഗ്യത്തിന് ഹാനികരമല്ലെന്ന് ഉറപ്പുവരുത്തണം. ഇതൊക്കെയായിരുന്നു നിബന്ധനകൾ. എറേ നാളത്തെ അച്ചിടലിനു ശേഷം, പുറത്തിറങ്ങിയതിൻ്റെ സന്തോഷത്തിലാണ് പങ്കെടുത്തവരിൽ അധികവും.


പാലടപായസം, KFC ചിക്കൻ, ഇളനീർ ,ഫാഷൻ ഫ്രൂട്ട് തുടങ്ങിയ രൂപത്തിലുള്ള കേക്കുകൾ മേളയിൽ  ആകർഷകങ്ങളായി. ജില്ലാ പഞ്ചായത്തംഗം KT അജ്മലിൻ്റെ നേതൃത്വത്തിലാണ് വണ്ടൂർ ടൗൺ സ്ക്വയറിൽ കേക്ക് ഫെസ്റ്റ് സംഘടിപ്പിച്ചത്.


എറ്റവും മികച്ച 10 കേക്കുകൾക്ക് മികച്ച സമ്മാനങ്ങളും, പങ്കെടുത്ത  എല്ലാവർക്കും  പ്രോത്സാഹന സമ്മാനങ്ങളും നൽകി. പരിപാടിക്ക് കൊഴുപ്പേകാൻ സംഗീത വിരുന്നും ഒരുക്കിയിരുന്നു.പൊതു ജനങ്ങൾക്ക് കാണാനുള്ള സൗകര്യവും ഒരുക്കിയിരുന്നു. പരിപാടികൾ അവസാനിച്ചപ്പോൾ രാത്രി ഏറേ വൈകിയിരുന്നു.

Post a Comment

0 Comments