മലപ്പുറം: ജില്ലാപഞ്ചായത്തിന്റെ 2021-22 വാര്‍ഷിക പദ്ധതിയിലുള്‍പ്പെടുത്തിയ സൈഡ് വീല്‍ ഘടിപ്പിച്ച മുചക്ര വാഹനത്തിന്റെ ആദ്യ ഘട്ടം വിതരണം ചെയ്തു. കലക്ടറേറ്റ് പരിസരത്ത് നടന്ന പരിപാടി പ്രതിപക്ഷ ഉപനേതാവ് പി കെ കുഞ്ഞാലിക്കുട്ടി എം എല്‍ എ ഉദ്ഘാടനം നിര്‍വഹിച്ചു. പദ്ധതി ഏറെ പ്രശംസനീയമാണെന്നും തുടര്‍ന്നും ജനക്ഷേമകരമായ പ്രവര്‍ത്തനങ്ങള്‍ക്ക് ഭരണ സമിതി നേതൃത്വം നല്‍കണമെന്നും അദ്ദേഹം പറഞ്ഞു. ജില്ലാപഞ്ചായത്ത് 85 ലക്ഷം രൂപാ ചെലവഹിച്ച് ജനറല്‍ വിഭാഗത്തില്‍ 80 പേര്‍ക്കും എസ് സി പി വിഭാഗത്തില്‍ ഒമ്പത് പേര്‍ക്കുമാണ് മുച്ചക്ര സ്‌കൂട്ടര്‍ വിതരണം ചെയ്യുന്നത്. രണ്ടാം ഘട്ട വിതരണം വരുന്നമാസങ്ങളിലായി നടക്കും. പരിപാടിയില്‍ പി ഉബൈദുല്ല എം എല്‍ എ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അധ്യക്ഷ എം കെ റഫീഖ, ജില്ലാ കലക്ടര്‍ വി ആര്‍ പ്രേംകുമാര്‍, ജില്ലാ സാമൂഹിക നീതി ഓഫീസര്‍ കെ കൃഷ്ണമൂര്‍ത്തി, ജില്ലാ പഞ്ചായത്ത് ഉപാധ്യക്ഷന്‍ ഇസ്മാഈല്‍ മൂത്തേടം, സ്ഥിരം സമിതി അധ്യക്ഷ നസീബ അസീസ്, അംഗങ്ങളായ കെ സലീന, ഫൈസല്‍ എടശ്ശേരി, വി കെ എം ശാഫി, അഡ്വ. പി വി മനാഫ് സംബന്ധിച്ചു.

0 Comments