ad

Ticker

6/recent/ticker-posts

റിയൽ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് മാവണ്ടിയൂർ സിൽവർ ജൂബിലി ആഘോഷവും, സൈന്യത്തിൽ നിന്നും വിരമിച്ച ജവാന് ജന്മനാടിന്റെ ആദരവും

 


റിയൽ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് മാവണ്ടിയൂർ സിൽവർ ജൂബിലി ആഘോഷവും  രാജ്യസേവനം എന്ന മഹത്തായ കർമ്മവീഥിയിൽ 20 വര്ഷം പൂർത്തീകരിച്ചു സൈന്യത്തിൽ നിന്നും വിരമിച്ചു നാട്ടിൽ തിരിച്ചെത്തിയ ഫൈസൽ ബാബുവിന് ജന്മനാടിന്റെ ആദരവും  മാവണ്ടിയൂർ അലവിഹാജിപ്പാടിയിൽ വെച്ച് നടന്നു 

ഹെലികോപ്റ്റർ അപകടത്തിൽ മരണപ്പെട്ട ജവാന്മാർക്ക് അനുശോചനം രേഖപ്പെടുത്തിയാണ് ചടങ്ങുകൾക്ക് തുടക്കം കുറിച്ചത് , എടയൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഹസീന ഇബ്രാഹിം ഉദ്ഘാടനം ചെയ്തു 

മാവണ്ടിയൂർ ബ്രദേഴ്സ് ഹയർ സെക്കണ്ടറി സ്കൂൾ റിട്ടയേർഡ് അദ്ധ്യാപകൻ  പി .രാജൻ മാസ്റ്റർ  ഫൈസൽബാബുവിനെ പൊന്നാട അണിയിച് ആദരിച്ചു 

തനിക്ക് നൽകിയ ആദരവ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ സേവനം അനുഷ്ഠിക്കുന്ന എല്ലാ ജവാൻ മാർക്കും സൈന്യത്തിൽ ചേരാൻ പ്രയത്നിക്കുന്ന എല്ലാ യുവാക്കക്കും ഒരു പ്രചോതനമായാണ് കാണുന്നെതെന്നും ഫൈസൽ ബാബു തന്റെ മറുപടി പ്രസംഗത്തിൽ പറഞ്ഞു 

വിവിധ മേഘാലക്കിളിൽ കഴിവ് തെളിയിച്ച പ്രതിഭകളെയും  ചടങ്ങിൽ ആദരിച്ചു 

നമ്മുടെ രാഷ്രത്തിന്റെ കെട്ടുറപ്പ് നില നിൽക്കുന്നത് കാർഷിക മേഖലയിലും രാജ്യത്തെ സംരക്ഷിക്ക പെടുന്ന ജവാൻ മാരിലൂടെയാണെന്നും ചടങ്ങിൽ ആശംസകൾ അർപ്പിച്ചു സംസാരിച്ച ഇബ്രാഹിം മാസ്റ്റർ പറഞ്ഞു 

കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ബുഷ്റ നാസർ ,വാർഡ് മെമ്പർ വസന്ത ടീച്ചർ ,പി അബൂബക്കർ മാസ്റ്റർ ,രാജൻ മാസ്റ്റർ ,അബ്ദുൽ ഖാദർ മാസ്റ്റർ ,കാരക്കാടൻ സമദ്  ,ടിപി നവാസ് ഫൈസി തുടങ്ങിയവർ സംസാരിച്ച  AK ദിൽഷാദ് സ്വാഗതവും ,കെ സകരിയ്യ നന്ദിയും പറഞ്ഞു 


തുടർന്ന് വിദ്യാർത്ഥിക ളുടെ വിവധ ഇനം കലാപരിപാടികളും , ബ്ലൂ ബാൻഡ് മ്യൂസിക്   നൂറേ സമാൻ ഖവാലിയും അരങ്ങേറി 

AK റസാഖ് ,അലവി,സബാഹ്,റഹീം ,നൗഷാദ് ,ഇബ്രാഹിം ,ഷമീർ ,റഫീഖ് , സുഹൈബ് തുടങ്ങിയർ നേതൃത്വം നൽകി

Post a Comment

0 Comments