കേരള ഗസറ്റഡ് ഓഫീസേഴ്‌സ് യൂണിയന്‍ മലപ്പുറം ജില്ലാസമ്മേളനം ചൊവ്വാഴ്ച മലപ്പുറത്ത് നടക്കും. റൂബി ലോഞ്ചില്‍ നടക്കുന്ന സമ്മേളനം രാവിലെ 10ന് എ പി അനില്‍കുമാര്‍ എം എല്‍ എ ഉദ്ഘാടനം ചെയ്യും.
ഡി സി സി പ്രസിഡന്റ് അഡ്വ: മുഖ്യാതിഥിയായി പങ്കെടുക്കും. ജില്ലാ പ്രസിഡന്റ് ഡോ:ബാബു വര്‍ഗീസ് അദ്ധ്യക്ഷതവഹിക്കും. തുടര്‍ന്ന് നടക്കുന്ന പ്രതിനിധി സമ്മേളനം സംഘടന സംസ്ഥാന പ്രസിഡിഡന്റ് ഡോ: മനോജ് ജോണ്‍സണ്‍ ഉദ്ഘാടനം ചെയ്യും. ജില്ലാ വൈസ് പ്രസിഡന്റ് പി രാജേന്ദ്രന്‍ അദ്ധ്യക്ഷനായിരിക്കും. സംസഥാന സെക്രട്ടറിമാരായ പി എം ഷൈന്‍, എസ് അനില്‍കുമാര്‍, സെക്രട്ടറിയേറ്റംഗം പി ഉണ്ണികൃഷ്ണന്‍, ബിജു രാമചന്ദ്രന്‍ തുടങ്ങിയവര്‍ സംസാരിക്കും. 12.30 ന് യാത്രയയപ്പ് സമ്മേളനം കെ പി സി സി ജനറല്‍ സെക്രട്ടറി ആര്യാടന്‍ ഷൗക്കത്ത് ഉദ്ഘാടനം ചെയ്യും. ഉച്ചയ്ക്ക് ശേഷം നടക്കുന്ന സംഘടനാ ചര്‍ച്ചക്ക് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ ജെ കുര്യാക്കോസ് നേതൃത്വം നല്‍കും. തുടര്‍ന്ന് ജില്ലാ കൗണ്‍സില്‍ യോഗവും പുതിയ ഭാരവാഹികളുടെ തിരഞ്ഞെടുപ്പോടും കൂടി സമ്മേളനം സമാപിക്കും. വാര്‍ത്തസമ്മേളനത്തില്‍ ജില്ലാ ഭാരവാഹികളായ ഡോ: ബാബു, കെ പി പ്രശാന്ത്, സി ബ്രിജേഷ്, പി ഉണ്ണികൃഷ്ണന്‍ എന്നിവര്‍ പങ്കെടുത്തു.

0 Comments