പ്രശസ്ത സംവിധായകൻ കെ.എസ്.സേതുമാധവൻ (94) അന്തരിച്ചു. ചെന്നൈയിലെ ഡയറക്ടേർസ് കോളനിയിലെ വീട്ടിലായിരുന്നു അന്ത്യം. ജെസി ഡാനിയേൽ പുരസ്കാരം അടക്കം നേടിയ പ്രതിഭയെയാണ് നഷ്ടമായത്. മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലും ഹിന്ദിയിലും അദ്ദേഹം സിനിമകൾ ഒരുക്കിയിരുന്നു. രാത്രി ഉറക്കത്തിൽ ഹൃദയസ്തംഭനം മൂലം മരണം സംഭവിച്ചുവെന്നാണ് കരുതുന്നത്.
ഓടയിൽ നിന്ന്, ഓപ്പോൾ, ചട്ടക്കാരി, അനുഭവങ്ങൾ പാളിച്ചകൾ, അരനാഴിക നേരം തുടങ്ങി ഹിറ്റ് സിനിമകളുടെ സംവിധായകനായിരുന്നു.
. വത്സലയാണ് ഭാര്യ. മക്കൾ : സോനുകുമാർ, ഉമ, സന്തോഷ് സേതുമാധവൻ.

0 Comments