ad

Ticker

6/recent/ticker-posts

ക്രിസ്മസ് അടുത്തതോടെ വിപണി ഉണര്‍ന്നു.

 


മലപ്പുറം: ക്രിസ്മസ് അടുത്തതോടെ വിപണി ഉണര്‍ന്നു. ഏത് വര്‍ഷത്തേയും പോലെ ക്രിസ്മസ് നക്ഷത്രങ്ങള്‍ക്ക് തന്നെയാണ് വലിയ തിരക്ക്. 100 രൂപ മുതല്‍ 1,000 രൂപാ വരെയുള്ള നക്ഷത്രങ്ങളുണ്ട്. കഴിഞ്ഞ വര്‍ഷം കൊവിഡില്‍ വിപണിയില്‍ വേണ്ടത്ര വില്‍പ്പന നടന്നിരുന്നില്ല. എന്നാല്‍ ഇത്തവണ ഭേദപ്പെട്ട വിപണി ലഭിക്കുമെന്ന പ്രതീക്ഷയിലാണ് കച്ചവടക്കാര്‍. എല്‍ ഇ ഡി നക്ഷത്രങ്ങളാണ് ഇത്തവണ വിപണി കൈയടിക്കിയിരിക്കുന്നത്. കൂടാതെ ക്രിസ്മസ് തൊപ്പികളും സാന്താ ക്ലോസ് വസ്ത്രങ്ങളും ക്രിസ്മസ് ട്രീയും അലങ്കാരങ്ങളും വിപണിയിലുണ്ട്. നേരത്തെ ക്രിസ്മസ് പുതുവത്സരങ്ങളുടെ ഭാഗമായി ആശംസാ കാര്‍ഡുകള്‍ വിപണി നിറയുന്ന സാഹചര്യമുണ്ടായിരുന്നു. എന്നാല്‍ ഇത്തവണ ആശംസാ കാര്‍ഡുകള്‍ വിപണിയില്‍ കിട്ടാനില്ലാത്ത സ്ഥിതിയുണ്ട്. ആശംസകള്‍ മുഴുവന്‍ സാമൂഹിക മാധ്യമങ്ങള്‍ ഏറ്റെടുത്തതോടെ പുതുതലമുറ ആശംസാ കാര്‍ഡുകള്‍ പതിയെ കൈയൊഴിയുകയാണ്. ഇക്കാരത്താല്‍ കച്ചവടക്കാരും ആശംസാ കാര്‍ഡുകള്‍ വില്‍പ്പനക്കെത്തിക്കാന്‍ മടിച്ചു. ആശംസാ കാര്‍ഡിനായി ഉപഭോക്താവിന് കടകള്‍ കയറി ഇറങ്ങി നടക്കേണ്ടി വരികയാണ്.

Post a Comment

0 Comments