കോട്ടക്കൽ : സ്വയം നിർമ്മിച്ച ക്രിസ തുമസ് സ്റ്റാറുകളുമായി ക്രിസ്മസ് ആഘോഷിച്ച് കോട്ടക്കൽ ജി.എൽ.പി.സ്കൂളിലെ കുരുന്നുകൾ .സാന്റാക്ലോസ് അപ്പൂപ്പനെ അണിയിച്ചൊരുക്കി ബലൂണുകളും ക്രിസ്മസ് സ്റ്റാറുകളും പുൽക്കൂടും ക്രിസ്മസ് ട്രീയുമെല്ലാം ഒരുക്കി മെഴുകുതിരി വെട്ടത്തിൽ ക്ലാസ് റൂം അലങ്കരിച്ച് കരോൾ ഗാനത്തിന്റെ അകമ്പടിയോടെ ക്രിസ്മസ് ആഘോഷം വേറിട്ടതാക്കി. കുട്ടികൾ സ്വയം നിർമ്മിച്ച ക്രിസ്മസ് സ്റ്റാറുകൾ കൊണ്ട് സ്കൂൾ അലങ്കരിച്ചു കരോൾ ഗാനത്തിനൊപ്പം ചുവടു വെച്ചും കേക്ക് വിതരണം നടത്തിയും ആഘോഷം ഗംഭീരമാക്കി. ചടങ്ങിൽ പ്രധാനാധ്യാപകൻ ജോർജ്ജ് കുട്ടി ജോസഫ് ക്രിസ്മസ് സന്ദേശം നൽകി. ചടങ്ങിന് പി.ടി.എ പ്രസിഡന്റ് മoത്തിൽ രവി, പി.ടി.എ അംഗങ്ങളായ . കെ.ജയശ്രീധർ, .പി.സനൂപ്, ശ്രീമതി. ദിവ്യ, ശ്രീമതി.ശ്രുതി എന്നിവരും അധ്യാപകരായ പി.രാധ, സിനോബി ജോൺ എന്നിവരുംനേതൃത്വം നൽകി.


0 Comments