കേരള ടൂറിസം പ്രൊമോഷന്റെ ഭാഗമായി മിസ്ക് അഡ്വഞ്ചർ അംഗം കൂടിയായ സലാഹ് എ.പി. നയിക്കുന്ന കേരള സൈക്കിൾ ടൂറിന് മിസ്ക് കൽപകഞ്ചേരി സ്വീകരണം നൽകി. കോൽക്കളി,ദഫ് മുട്ട് പഞ്ചവാദ്യ മേളങ്ങളുടെ യും അകമ്പടിയോടെയുള്ള സാംസ്കാരിക ഘോഷയാത്രയോടെയാണ് മാമാങ്ക സ്മരണ ഭൂമികയായ തിരുനാവായ നിലപാടു തറയിൽ സ്വീകരണം സംഘടിപ്പിച്ചത്. തിരൂർ എംഎൽഎ കുറുക്കോളി മൊയ്തീൻ ഉദ്ഘാടനം ചെയ്തു. കേരള അത്‌ലറ്റിക് അസോസിയേഷൻ പ്രസിഡന്റ് ഡോ അൻവർ അമീൻ, DTPC സെക്രട്ടറി വിപിൻ ചന്ദ്ര മുഖ്യ അതിഥികൾ ആയി. തിരുനാവായ പഞ്ചായത്ത് പ്രസിഡണ്ട് കൊട്ടാരത്ത് സുഹ്‌റാബി, വൈസ് പ്രസിഡണ്ട് മുസ്തഫ, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ ഫൈസൽ ഇടശ്ശേരി, സബാഹ് എപി, വാർഡ് മെമ്പർ ലത്തീഫ് കൽപകഞ്ചേരി പഞ്ചായത്ത് മെമ്പർ ലത്തീഫ് പുളിശ്ശേരി, ഷറഫുദ്ദീൻ തെയ്യമ്പാട്ടിൽ എ പി അലവി, ഉമ്മർ ചിറക്കൽ സൈക്കിൾ റൈഡ് സിന് memento നൽകി ആദരിച്ചു. സലീം മയ്യേരി അധ്യക്ഷത വഹിച്ച ചടങ്ങിൽ കടുങ്ങാത്തുണ്ട് ബ്രില്ല്യന്റ് കോളേജ് മാനേജിങ് ഡയറക്ടർ മുസ്തഫ മാസ്റ്റർ സ്വാഗതവും നജീബ് ബാബു നന്ദിയും പറഞ്ഞു

0 Comments