ad

Ticker

6/recent/ticker-posts

ആസ്റ്റര്‍ മിംസ് കോട്ടക്കല്‍, ഭിന്നശേഷിക്കാരുടെ സായാഹ്ന സംഗമം സംഘടിപ്പിച്ചു

കോട്ടക്കല്‍: ലോക ഭിന്നശേഷി ദിനാചരണത്തിന്റെ ഭാഗമായി ഭിന്നശേഷിക്കാരായവരുടെ സായാഹ്ന സംഗമം സംഘടിപ്പിച്ചു. വിവിധങ്ങളായ സാഹചര്യങ്ങളില്‍ വീടിന് പുറത്തിറങ്ങാന്‍ പോലും മടിക്കുന്നവര്‍ ഉള്‍പ്പെടെ ഇരുന്നൂറോളം പേര്‍ ഒരുമിച്ച് ചേര്‍ന്നാണ് തിരൂര്‍ കൂട്ടായി അഴിമുഖത്ത് സംഗമിച്ചത്. ആസ്റ്റര്‍ ഗ്രൂപ്പിന്റെ സന്നദ്ധ സേവന വിഭാഗമായ ആസ്റ്റര്‍ വളണ്ടിയേഴ്‌സ് കോട്ടക്കല്‍ യൂണിറ്റിന്റെ നേതൃത്വത്തില്‍ തിരൂര്‍ ആംബുലന്‍സ് ഓണേഴ്‌സ് ആന്റ് ഡ്രൈവേഴ്‌സ് അസോസിയേഷന്‍, സ്‌നേഹതീരം വോളണ്ടിയേഴ്‌സ് വിങ്ങ്, ഓള്‍കേരള വീല്‍ചെയര്‍ റൈറ്റ്‌സ് ഫെഡറേഷന്‍ മലപ്പുറം എന്നിവരുടെ സഹകരണത്തോടെയാണ് 'അവരുടെ കൂടെ' എന്ന പേരില്‍ കൂട്ടായ്മ സംഘടിപ്പിച്ചത്. 

സ്വാഭാവികമായി സംഭവിച്ച ശാരീരിക പരിമിതികള്‍ക്ക് പുറമെ കോവിഡ് ഉള്‍പ്പെടെയുള്ള കാലഘട്ടം തീര്‍ത്ത മറ്റ് പരിമിതികളും കൂടി വന്ന് ചേര്‍ന്നതോടെ ഭിന്നശേഷിക്കാരായവരാണ് ഏറ്റവും വലിയ വെല്ലുവിളി അനുഭവിക്കുന്നത്. പുറത്തിറങ്ങാന്‍ സാധിക്കാത്ത അവസ്ഥ, കൃത്യമായ മെഡിക്കല്‍ പരിചരണം ലഭ്യമാകാത്ത അവസ്ഥ, അനുബന്ധമായ മാനസിക സംഘര്‍ഷങ്ങള്‍ തുടങ്ങിയവയെല്ലാം ഇതിന്റെ ഭാഗമായി ഇവര്‍ അനുഭവിക്കേണ്ടി വന്നു. ഈ സാഹചര്യത്തില്‍ നിന്ന് മുക്തിനേടുവാനും ആത്മവിശ്വാസം കരസ്ഥമാക്കുവാനും സാധിക്കുന്ന തരത്തിലുള്ള ഇടപെടലുകള്‍ ഇവര്‍ക്കായി സജ്ജീകരിക്കുന്നതിനാണ് തിരൂര്‍ കൂട്ടായി അഴിമുഖം പടിഞ്ഞാറേക്കര ബീച്ചില്‍ വെച്ച് സായാഹ്ന സംഗമം സംഘടിപ്പിച്ചത്.

സൂര്യാസ്തമയത്തിന്റെ സൗന്ദര്യത്തോടൊപ്പം മ്യൂസിക് ഓണ്‍ വീല്‍സ് എന്ന ബാന്‍ഡ് സംഘടിപ്പിച്ച ഗാനമേളയും സജ്ജീകരിച്ചിരുന്നു.

Post a Comment

0 Comments