മുക്കം;എടവണ്ണ കൊയിലാണ്ടി സംസ്ഥാന പാതയിലെ മുക്കം പൂളപ്പൊയിലിൽ ടിപ്പറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു. മലപ്പുറം പോത്തുകല്ല് സ്വദേശി കിരൺ കുമാറാണ് മരിച്ചത്. ഓമശ്ശേരിയിലെ ജോലിസ്ഥലത്തുനിന്നും വീട്ടിലേക്കു പോകുമ്പോഴായിരുന്നു അപകടം.ഓമശ്ശേരി ഭാഗത്തുനിന്നും മുക്കം ഭാഗത്തേക്കു പോകുന്ന ബൈക്കും, ഓമശ്ശേരി ഭാഗത്തേക്കു വന്ന ടിപ്പറും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളജിൽ .

0 Comments