വാരിയന്‍കുന്നന്‍ രക്തസാക്ഷി ദിനത്തിന്റെ ഭാഗമായി ജനുവരി 20ന് ചരിത്രപുനരാവിഷ്‌കരണ യാത്ര സംഘടിപ്പിക്കുമെന്ന് എസ് ഡി പി ഐ ജില്ലാ ഭാരവാഹികള്‍ മലപ്പുറത്ത് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
വാരിയന്‍കുന്നന്‍ കുഞ്ഞഹമ്മദ് ഹാജിയുടെ രക്തസാക്ഷിത്തിന്റെ നൂറാം വാര്‍ഷികാചരണത്തിന്റെ ഭാഗമായാണ് 20-ാം തിയ്യതി ഉച്ചയ്ക്ക 2.30 ന് മഞ്ചേരിയില്‍ നിന്നും യാത്ര സംഘടിപ്പിക്കുന്നത്. രക്തസാക്ഷ്യത്തിന് നൂറാണ്ട്- ഞാന്‍ വാരിയന്‍കുന്നന്‍ എന്ന മുദ്രാവാക്യമുയര്‍ത്തി നടക്കുന്ന യാത്ര മലപ്പുറത്ത് വൈകുന്നരം ആറിന് സമാപിക്കും. 1921 ല്‍ വാരിയന്‍കുന്നന്‍ കുഞ്ഞഹമ്മദ് ഹാജിയെ ബ്രീട്ടീഷ് പട്ടാളം പിടികൂടി മലപ്പുറത്തേക്ക് നടത്തികൊണ്ട് വരുന്നതും തുടര്‍ന്നുളള അദ്ദേഹത്തിന്റെ രക്തസാക്ഷ്യം ഉള്‍പ്പെടെയുളള ചരിത്രസംഭവങ്ങളുടെ പുനരാവിഷ്‌ക്കരണവും ഇതിന്റെ ഭാഗമായി നടക്കും. ജില്ലാ ഭാരവാഹികളായ ഡോ: സി എച്ച് അഷ്‌റഫ്, വി ടി ഇക്‌റാമുല്‍ ഹഖ്, മുസ്തഫ പാമങ്ങാടന്‍, കെ സി അബ്ദുസലാം എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

0 Comments