ad

Ticker

6/recent/ticker-posts

തിരുപ്പിറവിയുടെ ഓർമ്മ പുതുക്കി ഇന്ന് ക്രിസ്മസ്; ലോകമെങ്ങും ആഘോഷം

 


സമാധാനത്തിൻ്റെയും സ്നേഹത്തിൻ്റെയും സന്ദേശവുമായി  ക്രിസ്തുമസ് ആഘോഷിച്ചു.ബത് ലഹേമിലെ കാലിത്തൊഴുത്തിൽ യേശു പിറന്നതിൻ്റെ ഓർമ്മയിൽ ദേവാലയങ്ങളിൽ പ്രത്യേകം തിരുകർമ്മങ്ങൾ നടത്തി. കോവിഡ് വ്യാപനത്തിലെ അടച്ചുപൂട്ടലിൽ കഴിഞ്ഞ ഒരു വർഷത്തെ ക്രിസ്തുമസ് ആഘോഷത്തിന് മങ്ങലേറ്റിരുന്നു. അതിനാൽ ഇത്തവണത്തെ ആഘോഷം വിശ്വാസികൾക്ക് ഇരട്ടി ആഹ്ലാദം പകർന്നു. കോവി ഡിൻ്റെ ഭീതി അൽപ്പം ഒഴിഞ്ഞതിൻ്റെ സന്തോഷവും ഒപ്പം ജാഗ്രതയിലും ആണ് വർഷത്തെ ആഘോഷം 25 ദിവസത്തെ നോമ്പ് അനുഷ്ഠാനത്തിലൂടെ നേടിയ വിശുദ്ധിയുമായി ദേവാലയങ്ങളിലെ ചടങ്ങുകളിൽ വിശ്വാസികൾ പങ്കെടുത്തു.മലപ്പുറം സെൻറ് ജോസഫ് ഫെറോന ചർച്ചിൽ നടന്ന തിരുകർമ്മ സുശ്രൂഷക്ക് മോൺസിഞ്ഞോർ റവ:ഫാദർ വിൻസൻ്റ് അറക്കൽ നേതൃത്വം നൽകി

Post a Comment

0 Comments