വയനാട് സുൽത്താൻ ബത്തേരി മൂലങ്കാവ്  ആര്യo പറമ്പിൽ പരേതനായ  മുരളീധരൻ്റെ യും സിന്ധുവിൻ്റെ യും മകൾ അശ്വതി (27 )ആണ്  സ്ത്രീധന പീഡനക്കേസിലെ പ്രതികളായ ഭർതൃ വിട്ടുകാർക്കെതിരെ നടപടി എടുക്കാത്ത പേലീസ് നിലപാടിൽ മനംനൊന്ത് ആത്മഹത്യക്ക് ശ്രമിച്ചത്. കഴിഞ്ഞ 15 ന് രാത്രിയാണ് സ്വവസതിയിൽ വിട്ടു ചുമരിൽ പോലിസിനെ യും മറ്റും കുറ്റപ്പെടുത്തി ആത്മഹത്യക്ക് ശ്രമിച്ചത്. തുടർന്ന് മാനന്തവാടി DyടP യും സംഘവും  എത്തിയാണ് യുവതിയെ പിന്തിരിപ്പിച്ചത്. 
2000 ഓഗസ്റ്റ് 20നാണ്  ജെസിബി ഓപ്പറേറ്ററായ കൊല്ലം കൊട്ടാരക്കര വാളകം സുരഷ് ഭവനിൽ  സുരേന്ദ്രൻ്റെയും രാധാമണിയുടെയും മകൻ സുരേഷ് (33) അശ്വതിയെ വിവാഹം കഴിച്ചത്.42 പവൻ സ്വർണ്ണം സ്ത്രീധനമായി നൽകിയിരുന്നു. വിവാഹദിനത്തിൽ ഭർതൃവീട്ടിലെത്തിയപ്പോൾ  ഭർതൃസഹോദരിക്കും മാതാവിനും  നാട്ടുനടപ്പ് പ്രകാരം നൽകേണ്ട സ്വർണ്ണാഭരണം നൽകണമെന്നാശ്യ പെട്ട് അന്ന് തന്നെ മാനസികമായി പീഡിപ്പിക്കുകയും  മകളുടെ ഭാവി ഓർത്ത് മാതാവായ സിന്ധു 2 പവൻ അന്ന് തന്നെ വാങ്ങി നൽകുകയും ചെയ്തു.
പിന്നീട് ഓരോ കാരണങ്ങൾ പറഞ്ഞു പല തവണകളായ് 42 പവൻ സ്വർണ്ണാഭരണം ഭർതൃവീട്ടുകാർ  കൈക്കലാക്കി .ഈ പണം കൊണ്ട് അവർ ജെസിബിയും, കാറും വാങ്ങിയ തായ് അശ്വതി പറഞ്ഞു. മാത്രമല്ല ഭർതൃ വീടിൻ്റെ കടബാധ്യത തീർക്കുവാനായ് ബാക്കിയുള്ള സ്വർണ്ണവും എടുക്കുകയും  താനറിയാതെ ആ വീട് വിൽപ്പന നടത്തുകയും ചെയ്തു.  തൻ്റെ നഷ്ടപെട്ട സ്വർണ്ണാഭരണത്തേ കുറിച്ച് ചോദിച്ചപ്പോൾ ഭർതൃവീട്ടുകാർ തന്നെ മൃഗീയമായ് മർദ്ധിച്ചതായും  ശല്യം ഒഴിവാക്കാനായ്  തന്നെ ഇല്ലാതാക്കുമെന്ന് ഭീഷണിപ്പെടുത്തിയതായ് അശ്വതിയും മാതാവും   മലയാളം ടെലിവിഷനോട് പറഞ്ഞു.
ഈ സംഭവത്തിൽ ആദ്യം സുൽത്താൻ ബത്തേരി പോലീസിൽ പരാതി നൽകിയെങ്കിലും നടപടി ഒന്നും ഉണ്ടായില്ല. തുടർന്ന് .DGP. വനിതാ കമ്മിശ സ'ജില്ല പോലിസ് മേധാവി എന്നിവർ ക്ക് പരാതി നൽകി.    ഇതിനിടയിൽ  കൊട്ടാരക്കര DYSP സുൽത്താൻ ബത്തേരി പോലിസുമായ് ബന്ധപ്പെട്ട് ഭർതൃവീട്ടുകാർ വാങ്ങിയ 44 പവൻ സ്വർണ്ണം തിരിച്ച് നൽകാമെന്ന്  ഫോൺ സംഭാഷണത്തിൽ പറയുകയും ചെയ്തു. എന്നാൽ പരാതി നൽകി മാസങ്ങൾ കഴിഞ്ഞിട്ടും  പ്രതിക്കെതിരെ യാതൊരു നടപടിയും പോലീസ് സ്വീകരിക്കുന്നില്ലെന്ന് വിധവയായ സിന്ധുവും  മകൾ അശ്വതിയും പറഞ്ഞു. അശ്വതിയുടെ പിതാവ്  ബംഗ്ളൂരുവിൽ റെയിൽവേ ലോക്കോ പൈലറ്റായിരിക്കെ അവകടം പറ്റി  രണ്ട് കാലും മുറിച്ച് മാറ്റപ്പെട്ടിരുന്ന ആളായിരുന്നു. മുന്ന് വർഷം മുൻപ് ഇയാൾ മരണപ്പെട്ടു. ഭർത്താവിൻ്റെ മരണശേഷം ബാങ്കുകളിൽ നിന്നും മറ്റും വായ്പയെടുത്താണ് മകൾക്ക് സ്വർണാഭരണം ഉൾപ്പടെ വാങ്ങിയത്.
മാതാവിൻ്റെ പെൻഷൻ തുക കൊണ്ടാണ് ഈ കടം അടച്ച് തീർക്കുന്നത്. അശ്വതിയുടെമാതാവിൻ്റെ പേരിൽ ഉള്ള ഒന്നര ഏക്കർ 'ഭൂമി കുടി തനിക്ക് വേണമെന്ന് ഭിഷണിപ്പെടുത്തുന്നതായും ഈ കുടുംബം പരാതിപ്പെടുന്നു.. സഹായിക്കാൻ ആരുമില്ലാത്ത ഈ കുടുംബത്തോട് സുൽത്താൻ ബത്തേരി പോലിസ്  നീതി കാണിക്കുന്നില്ലെന്നാണ് ഇവരുടെ പരാതി.
മഹറൂഫ് പനമരം
മലയാളം ടെലിവിഷൻ
വയനാട്